കണ്ണട വച്ചിരിക്കുന്ന ഈ കൊച്ചു പയ്യനെ അറിയുമോ? മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും അഭിനേതാവും ആണ് ഇദ്ദേഹം..

നിഷ്കളങ്കമായ മുഖം. വലിയ കണ്ണട ധരിച്ച് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഈ കൊച്ചു പയ്യനെ അറിയുമോ. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇത്. ഇത് മറ്റാരും അല്ല. മലയാളസിനിമയിലെ ജനപ്രിയനായകനായി അറിയപ്പെടുന്ന നടൻ ജയറാമിന്റെ മകൻ കാളിദാസ് ആണ്. താരപുത്രനെ ആണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. നടന്റെ ബാല്യകാല ചിത്രമാണ് ഇത്. മലയാളത്തിലെ പ്രമുഖ നടനായ ജയറാമിന്റെയും മുൻകാല മലയാള സിനിമ നടിയായ പാർവതിയുടെയും മകനാണ് കാളിദാസ്.

   

മാളവിക ജയറാം സഹോദരിയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ആയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കാളിദാസ്. 7 മത്തെ വയസിൽ ആണ് കാളിദാസ് തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. ബാലതാരമായി സിനിമയിൽ തിളങ്ങുകയായിരുന്നു കാളിദാസ്.

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയമികവിന് 2003 ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും കാളിദാസൻ നേടി. പഠനം പൂർത്തിയാക്കിയ ശേഷം വീണ്ടും സിനിമയിലേക്ക് നായകനായി കാളിദാസ് മടങ്ങി എത്തുകയായിരുന്നു. 2018 ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലാണ് കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നടന്റെ ശ്രദ്ധേയമായ സിനിമകൾ ആയിരുന്നു മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ഹാപ്പി സർദാർ, ജാക്ക് ആൻഡ് ജിൽ തുടങ്ങിയവ. സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിലൂടെയും തിളങ്ങിയ നടനാണ് കാളിദാസ്. മലയാളസിനിമയിലെ ഇന്ന് അറിയപ്പെടുന്ന യുവനടൻ ആയി മാറിയിരിക്കുകയാണ് കാളിദാസ്. മലയാളത്തിനു പുറമെ തമിഴ് സിനിമയിലും കാളിദാസ് ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *