മിക്കവാറും എല്ലാ വീടുകളിലും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഹെൽത്തി ആയ ഒരു ഭക്ഷണമാണ് അവൽ. അവലും പഴവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് ശർക്കര എടുത്ത് ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് അലിയിക്കാൻ വയ്ക്കുക. അലിഞ്ഞു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് പകർത്തി വെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നരക്കപ്പ് അവൽ ഇടുക. അതിനുശേഷം ചെറിയ തീയിൽ വെച്ച് വറുത്തെടുക്കുക.
അവൽ കയ്യിലിട്ടു പൊടിക്കുമ്പോൾ പൊടിഞ്ഞു പോകുന്നുണ്ടെങ്കിൽ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. അതിനുശേഷം അതേ പാനിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ഇടുക. അതിനുശേഷം തേങ്ങയിലെ വെള്ളം എല്ലാം വറ്റി പോകുന്നതുവരെ ഇളക്കിക്കൊടുക്കുക. തേങ്ങയുടെ കളർ മാറാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അതേ പാനിലേക്ക് കുറച്ച് നെയ്യ് ഒഴിക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ്, കുറച്ച് ബദാം ചേർത്ത് വറുത്തെടുക്കുക.
അതിനുശേഷം ആവശ്യത്തിന് ഉണക്കമുന്തിരി ചേർത്ത് കൊടുക്കുക. ഉണക്കമുന്തിരി വറുത്തു വന്നതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനു ശേഷം അതേ പാനിലേക്ക് നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കിയത് ഇട്ടു കൊടുക്കുക. പഴം നല്ലതുപോലെ നെയ്യിൽ വഴറ്റിയെടുക്കുക. പഴം നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ശർക്കര ചേർത്ത് കൊടുക്കുക.
ശേഷം ശർക്കര ചെറുതായി വറ്റുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. അടുത്തതായി വറുത്തുവച്ചിരിക്കുന്ന അവിൽ കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. അതിനുശേഷം വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.