ഗോതമ്പുപൊടിയും ഉരുളക്കിഴങ്ങും ഉപയോഗിച്ച് വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ നല്ലജീരകം, അരടീസ്പൂൺ വറ്റൽമുളക് ചതച്ചത്, രണ്ട് ടീസ്പൂൺ എണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കുക. വെറും 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് പുഴുങ്ങിയ നാലു ഉരുളൻ കിഴങ്ങ് ഉടച്ചെടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു മല്ലിയില, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
അതിനുശേഷം കൈകൊണ്ട് നീളത്തിൽ ഉരുട്ടിയെടുക്കുക. അതിനുശേഷം നേരത്തെ തയ്യാറാക്കിവെച്ച മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് നീളത്തിൽ പരത്തിയെടുക്കുക. അതിനുശേഷം പകുതിയായി മുറിക്കുക. ശേഷം കത്തി കൊണ്ട് പരത്തിയതിന്റെ ഉള്ളിലായി ചെറുതായി വരഞ്ഞു കൊടുക്കുക. അതിനുശേഷം രണ്ടും കൂടി ഒട്ടിച്ചു കൊടുക്കുക. ശേഷം അതിനു നടുവിലായി ഉരുട്ടി വെച്ച ഫീലിംഗ് വച്ചുകൊടുത്ത മടക്കി ഒട്ടിക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കിവെച്ച ഓരോന്നും എണ്ണയിലേക്ക് കൊടുക്കുക. മീഡിയം തീയിൽ വെച്ച് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.