ബ്രേക്ക് ഫാസ്റ്റ് നല്ല സോഫ്റ്റ് ഇഡലിയും സാമ്പാറും ഉണ്ടെങ്കിൽ വയറുനിറയാൻ വേറെ ഒന്നും വേണ്ട. ഇഡ്ഡലി നല്ല സോഫ്റ്റ് ആയി വന്നാൽ മാത്രമേ കഴിക്കാനും രുചി ഉണ്ടാകൂ. ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇനിയും ഇഡ്ഡലി സോഫ്റ്റ് ആയി ഇല്ലെന്ന് ആരും പറയരുത്. എങ്ങനെയാണ് സോഫ്റ്റ് ഇഡലി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 2 കപ്പ് പച്ചരി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വെക്കുക. മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്ന്, ഒരു ടീസ്പൂൺ ഉലുവ ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക.
രണ്ടും ഒരു 5 മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഉഴുന്ന് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതെ മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരിയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അടുത്തതായി അരക്കപ്പ് ചോറ് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
അതിനുശേഷം ഇവ മൂന്നും ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം പാത്രം അടച്ചു വെച്ച് മാവ് പൊന്തി വരാൻ ഏഴുമണിക്കൂർ വെക്കുക. മാവ് നന്നായി പൊന്തി വന്നതിനുശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന പാത്രത്തിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. അതേസമയം ഇഡ്ലി ഉണ്ടാക്കുന്ന തട്ടിൽ അല്പം എന്ന് തടവി കൊടുക്കുക.
ശേഷം തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇഡലി പാത്രത്തിലെ വെള്ളം ചൂടായതിനു ശേഷം അതിനുമുകളിൽ മാവ് ഒഴിച്ചു വെച്ച തട്ട് വെച്ചു കൊടുക്കുക. അതിനുശേഷം 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം പുറത്തേക്കെടുത്തു ചൂടാറിയതിനു ശേഷം പാത്രത്തിലേക്ക് പകർന്ന് വെക്കാം. ഈ രീതിയിൽ ഇഡ്ഡലി തയ്യാറാക്കുക യാണെങ്കിൽ നല്ല സോഫ്റ്റ് ഇഡലി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.