മാങ്ങാ ഉപയോഗിച്ച് പലതരത്തിൽ അച്ചാറുകൾ ഉണ്ടാക്കുന്നവർ ഉണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയിലായിരിക്കും അച്ചാർ ഉണ്ടാക്കുന്നത്. അവയ്ക്കെല്ലാം പല രുചികളും ആയിരിക്കും. വ്യത്യസ്തമായ രീതിയിൽ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ ഉണ്ടാക്കാം. അതിനായി മാങ്ങ അച്ചാറിന് വേണ്ട വലുപ്പത്തിൽ മുറിച്ച് ഒരു കോട്ടൺ തുണിയിൽ നിരത്തി വെക്കുക. ശേഷം രണ്ടുമണിക്കൂർ വെയിലത്തു വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു രണ്ട് അര ടീസ്പൂൺ കടുക് ഇട്ടുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പെരുംജീരകം, രണ്ട് ടീസ്പൂൺ ചെറിയ ജീരകം, ഒന്നര ടീസ്പൂൺ ഉലുവ, നാലു വറ്റൽ മുളക് ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം മിക്സിയിൽ ചെറിയ തരികളോടുകൂടി പൊടിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് കടുക് എണ്ണ ചൂടാക്കിയെടുക്കുക.
അതേ സമയം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ കരിഞ്ചീരകം, ഒരു ടീസ്പൂൺ അയമോദകം, കാൽ ടീസ്പൂൺ കായപ്പൊടി, ശേഷം നേരത്തെ പൊടിച്ചു വച്ച മസാല പൊടി , ഒരുവൻ ആവശ്യമായ മുളകുപൊടി, ഒന്നര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. അതിലേക്ക് ചൂടാക്കിയ കടുകെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഉണക്കി വച്ചിരിക്കുന്ന മാങ്ങ കഷ്ണങ്ങളും ഇട്ടുകൊടുത്തു ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു ചില്ലു പാത്രത്തിലേക്ക് പകർത്തി അടച്ചുവെക്കുക. അഞ്ച് ദിവസമെങ്കിലും അതുപോലെതന്നെ അനക്കാതെ വെക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്. വളരെയധികം വ്യത്യസ്തമായ രീതിയിലുള്ള മാങ്ങാ അച്ചാർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.