എന്നും ചപ്പാത്തി കഴിച്ചു മടുത്തു പോയോ. ചപ്പാത്തി കഴിച്ചു മടുത്തവർക്ക് വളരെ വ്യത്യസ്തമായ രുചിയിൽ ഒരു പൊറോട്ട തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ചൂടോടു കൂടിയ പാല് ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം ഒരു 15 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. അതിനുശേഷം മാവിൽനിന്നും ഒരു വലിയ ഉണ്ട ഉരുട്ടിയെടുക്കുക. ശേഷം മൈദ പൊടിയിൽ മുക്കി നന്നായി പരത്തിയെടുക്കുക. ഇത്രത്തോളം കനംകുറച്ച് പരത്താൻ പറ്റുന്നുവോ അത്രത്തോളം കനംകുറച്ച് പരത്തുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് എല്ലാ വശത്തേക്കും തേച്ചു കൊടുക്കുക. അതിനുശേഷം ഒരു വശത്തുനിന്നും ചുരുട്ടി എടുക്കുക. അതിനുശേഷം മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം അത് നന്നായി പരത്തിയെടുക്കുക. ഈ രീതിയിൽ എല്ലാ മാവും തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ ഓരോ പൊറോട്ടയും ഇട്ടുകൊടുക്കുക.
ശേഷം രണ്ടു ഭാഗവും നന്നായി ചുട്ടെടുക്കുക. മറ്റൊരു രീതിയിലും തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കിയ ഓരോ പൊറോട്ടയും എണ്ണയിൽ മുക്കിയെടുത്ത് പൊരിച്ചു എടുക്കുക. പൊറോട്ട നന്നായി പകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.