കൊഴുവക്ക് ചില സ്ഥലങ്ങളിൽ നത്തോലി എന്നും പറയാറുണ്ട്. ഇത് മുളകിട്ട വെക്കുന്നതാണ് കൂടുതൽ ആളുകളും ചെയ്യുന്നത്. എന്നാൽ കൊഴുവ ഇനി കുടംപുളിയിട്ട് കുറുകി വെക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കാം. അതിനായി ആദ്യം തന്നെ നാല് കുടംപുളി എടുത്ത് വെള്ളത്തിലിട്ടു വയ്ക്കുക. അതുപോലെതന്നെ കറിക്ക് ആവശ്യമായ ഒരു കപ്പ് തേങ്ങ മിക്സിയിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് രണ്ട് നുള്ളു ഉലുവ ഇട്ട് കൊടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരുപിടി ചെറിയ ഉള്ളി ചതച്ചത്, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, പച്ചമുളക് കീറിയത്, 10 വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വഴന്നു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി എരുവിന് ആവശ്യമായ മുളകുപൊടി നന്നായി ഇളക്കി യോജിപ്പിക്കുക. കൊടുക്കണ്ടേ പച്ചമണം എല്ലാം മാറി വന്നതിനുശേഷം. അതിനുശേഷം കുടംപുളി ഇട്ട് വെച്ചിരിക്കുന്ന വെള്ളം കുടംപുളിയും ചേർത്ത് കൊടുക്കുക. അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങയും ചേർത്ത് കൊടുക്കുക. ശേഷം കറിക്ക് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുത്തു. കറി നല്ലതുപോലെ തിളച്ചതിനുശേഷം എടുത്തു വച്ചിരിക്കുന്ന കൊഴുവ ഇട്ടു കൊടുക്കുക.
അതിനുശേഷം മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. മീൻ വെന്തതിനു ശേഷം രണ്ട് നുള്ള് ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം ഇറച്ചി വയ്ക്കാവുന്നതാണ്. എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.