ബ്രേക്ഫാസ്റ്റിന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ പരിചയപ്പെടാം. ഇനി എല്ലാ വീട്ടമ്മമാർക്കും ജോലികളെല്ലാം പെട്ടെന്ന് തന്നെ തീർക്കാം. റവയും തേങ്ങയും ഉണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ ഒരു ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ഇട്ടു കൊടുക്കുക. വറുക്കാത്ത റവ തന്നെ തിരഞ്ഞെടുക്കുക. ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിൽ ഒന്നേ മുക്കാൽ കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം 3 ടീസ്പൂൺ തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം തീ കുറച്ച് വച്ച് പൊടിച്ചു വച്ചിരിക്കുന്ന റവ ഇട്ടു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക.
ഒട്ടും കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. വെള്ളം എല്ലാം വറ്റി മാവ് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി ഇതിലേക്ക് അര കപ്പ് മൈദ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. 10 മിനിറ്റ് എങ്കിലും കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടി ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക.
പരത്തി എടുക്കുന്നതിന് മൈദ മാവ് ഉപയോഗിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം നെയ് ചേർത്ത് പരത്തിയെടുത്ത ഓരോന്നും ചുട്ടെടുക്കുക. ആവശ്യത്തിനനുസരിച്ച് നെയ്യ് പുരട്ടി ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കിയ ഓരോന്നും ഈ രീതിയിൽ തന്നെ ചുട്ടെടുക്കുക. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ തയ്യാറാക്കിയ നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.