ഉണക്കമുന്തിരി വെറും വയറ്റിൽ കുതിർത്ത് കഴിച്ചാൽ. ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. | Benefits Of Raisins

ഉണക്കമുന്തിരി ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉണക്കമുന്തിരി വെറും വയറ്റിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് വളരെയധികം ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഉണക്കമുന്തിരി കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുന്നു. അതുപോലെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണക്കമുതൽ കഴിക്കുന്നത് ശീലമാക്കുക ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

   

അതുപോലെ കറുത്ത ഉണക്കമുന്തിരിയിൽ അറിഞ്ഞിരിക്കുന്ന ബോറോൺ എന്ന ഘടകം എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.അതുപോലെതന്നെ ഇതിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകൾക്ക് ബലം നൽകുന്നു. അതുപോലെ ചർമ്മ സംരക്ഷണത്തിലും ഉണക്കമുന്തിരിക്ക് വലിയ സ്ഥാനമാണ് ഉള്ളത് മുഖക്കുരു ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ക്യാൻസർ രോഗത്തെ ഇല്ലാതാക്കാനുള്ള ആന്റിഓക്സിഡന്റുകൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

ഇത് ക്യാൻസർ വളർത്തിയെ തടയുന്നു. രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു.ഉണക്കമുന്തിരി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിന് കാരണം. അതുപോലെ ഉണക്കമുന്തിരി ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രവർത്തനങ്ങളെ കൃത്യമായി രീതിയിൽ ആക്കുകയും കൂടാതെ മലബന്ധ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. അതുപോലെ രക്തത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിന് ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു.

കൂടാതെ വിളർച്ചയെ തടയുന്നു. അതുപോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിന് കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കുക. ഉണക്കമുന്തിരി വൈറ്റമിൻ ബി വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ഉറക്കം സമ്മർദത്തെ നിയന്ത്രിക്കുന്നതിനാൽ അത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത്രയധികം ഗുണങ്ങൾ ആണ് ഉണക്കമുന്തിരി ദിവസം കഴിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത്. രാത്രിയിൽ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ആ വെള്ളവും മുന്തിരിയും കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *