ഇങ്ങനെ ആയിരിക്കണം യഥാർത്ഥ ജീവിത പങ്കാളി!! പിറന്നാൾ ദിവസം ജെറിന് വിലമതിക്കാൻ ആകാത്ത സർപ്രൈസ് നൽകി മഞ്ജരി.

മഞ്ജരിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. പിന്നണി ഗാനരംഗത്ത് ഒരുപാട് സംഭാവനകൾ ചെയ്ത വ്യക്തിയാണ് മഞ്ജരി. മലയാളി പ്രേക്ഷകർക്ക് അത്രയും പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ഒരുപാട് റിയാലിറ്റി ഷോകളിലും വിധികർത്താവായി മഞ്ജരി എത്തിയിട്ടുണ്ട്. ജൂൺ 24ന് ആയിരുന്നു മഞ്ജരിയുടെ വിവാഹം. ബാല്യകാല സുഹൃത്തായിരുന്ന ജെറിനെ ആണ് താരം വിവാഹം ചെയ്തത്.

   

തിരുവനന്തപുരത്ത് വെച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം. സോഷ്യൽ മീഡിയകളും താരങ്ങളും ആഘോഷിച്ച ഒരു വിവാഹം തന്നെയായിരുന്നു താരത്തിന്റെത്. ഇപ്പോൾ മഞ്ജരിയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മഞ്ജരി തന്റെ പ്രിയതമന് വേണ്ടി ഒരുക്കിയ ബർത്ത് ഡേ സർപ്രൈസസിനെ കുറിച്ചുള്ള വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇടം നേടുകയാണ്.

ജെറിന് ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ഒറ്റ കേക്കിൽ ഉൾക്കൊള്ളിച്ചു കൊണ്ടാണ് തന്റെ ഭർത്താവിനെ മഞ്ജരി ഞെട്ടിച്ചത്. ഒരുപാട് ഗാനങ്ങൾ മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആലപിച്ച താരമാണ് മഞ്ജരി. ഒരുപാട് ആരാധകർ ഉള്ള താരമാണ് മഞ്ജരി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജെറിനുവേണ്ടി താരം ഒരുക്കിയ സർപ്രൈസ് കേക്കിന്റെ വീഡിയോ ഇട്ടിരിക്കുന്നത്.  കേക്കിൽ ജെറിനെ ഇഷ്ടപ്പെട്ട ഓരോ വസ്തുക്കളും ഉൾപ്പെടുത്തി കൊണ്ടാണ് മഞ്ജരി ഈ സ്പെഷ്യൽ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം യൂട്യൂബ് ജെറിന് ഇഷ്ട്ടപ്പെട്ട ഷൂ ഇഷ്ടപ്പെട്ട പപ്പടം ജെറിന് ഇഷ്ട്ടപ്പെട്ട സ്പോർട്സ് പ്രിയപ്പെട്ട കൊക്കോകോള ഇവയുടെ എല്ലാം. ചെറിയ ചെറിയ ചിത്രങ്ങൾ കേക്കിൽ കാണാം. ആശംസകൾ പറഞ്ഞുകൊണ്ട് ജെറിനെ ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം. ഒരുപാട് പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ഒപ്പം ഈ പ്രത്യേക കേക്ക് നിർമ്മിച്ചു തന്ന വരോട് മഞ്ജരി നന്ദിയും അറിയിച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *