മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെ. ജയറാമും പാർവതിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ്. ഒരുകാലത്ത് മലയാള സിനിമയുടെ വിലപ്പെട്ട നായികമാരിൽ ഒരാളായിരുന്നു പാർവതി. പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും എന്നും മലയാളികളുടെ പ്രിയങ്കരിയാണ് പാർവതി.
മക്കളും ഭർത്താവും എല്ലാം സോഷ്യൽ മീഡിയകളിലും സിനിമകളിലും സജീവമാണെങ്കിലും വളരെ അപൂർവമായി മാത്രമാണ് പാർവതി ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ളൂ. കാളിദാസും മാളവികയുമാണ് പാർവതിയുടെ കൂടുതൽ ചിത്രങ്ങളും പങ്കുവെക്കാറ്. ഇപ്പോഴിതാ കഴിഞ്ഞദിവസം കല്യാൺ സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിന് എത്തിയ പാർവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.
നിരവധി താരങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധകേന്ദ്രമായി മാറിയത് പാർവതി തന്നെയാണ്. താരകുടുംബം ഒന്നിച്ചാണ് ചടങ്ങിന് എത്തിയത്. വെള്ള മുത്തു കോർത്ത വലിയ മാലയും നിര നിര ആയി മുത്തുകൾ ചേർത്തിണക്കിയ ചെയിൻ മാലയും വെള്ളക്കല്ലുകൾ പതിപ്പിച്ച ചോക്കറും അടക്കം അണിഞ്ഞാണ് പാർവതി എത്തിയത്. അധിവസുന്ദരിയായി എത്തിയ പാർവതിയെ തന്നെയാണ് ആരാധകർ മുഴുവൻ എടുത്ത് പറയുന്നത്.
ഇവരമൊത്തുള്ള ചിത്രങ്ങൾ നവ്യ നായർ കഴിഞ്ഞദിവസം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. വെള്ള ജുബ്ബ അണിഞ്ഞാണ് ജയറാം എത്തിയത്. പാർവതി തന്നെ ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങൾക്ക് കാളിദാസൻ നൽകിയ കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എന്താണ് അമ്മ ഇത്രയും സീരിയസ് ആയി ഇരിക്കുന്നത് എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇപ്പോൾ അതീവ സുന്ദരിയായി എത്തിയ പാർവതിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.