നാല് തലമുറകളിൽ നിന്നും എല്ലാവർക്കും വിജയദശമി ആശംസകൾ!!! വൈറൽ ആയി സൗഭാഗ്യ പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

അഭിനയരംഗത്തും നൃത്ത രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താര കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും അമ്മ താര കല്യാണും അമ്മുമ്മയും ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താര കുടുംബം ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യ വെങ്കിടേഷ് എന്ന പേരിൽ സൗഭാഗ്യക്ക് ഒരു യൂട്യൂബ് ചാനലും. താര കല്യാൺ എന്ന പേരിൽ താരാ കല്യാണിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്.

   

യൂട്യൂബ് ചാനൽ വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ കുടുംബത്തെ സ്വന്തം കുടുംബത്തെ പോലെയാണ് ആരാധകർ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരാ കല്യാണിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു ഇതിന് താഴെ പ്രാർത്ഥനകളുമായി എത്തിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആശുപത്രിയിലെ ഒരു ദിവസത്തെ വ്ലോഗ് സൗഭാഗ്യ ചെയ്തിരുന്നു. സർജറി കഴിഞ്ഞ് പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തിയ സന്തോഷവും സോഷ്യൽ മീഡിയ വഴി താരാ കല്യാൺ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിജയദശമി ആഘോഷവുമായി ബന്ധപ്പെട്ട ഈ കുടുംബം പങ്കുവെച്ച് ഒരു മനോഹര ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

നാലു തലമുറയും ഒന്നു ചേർന്നുള്ള ചിത്രമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നാല് ജനറേഷനിൽ നിന്നും എല്ലാവർക്കും വിജയദശമി ആശംസകൾ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. വലിയ കമ്മലും ഒരുപാട് മാലകളും മൂക്കുത്തിയും വലിയ പൊട്ടും എല്ലാം അണിഞ് വളരെ സുന്ദരികൾ ആയിട്ടാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുന്ദരിക്കുട്ടിയായി നടുക്കിൽ ഇരിക്കുന്ന സുധമോൾ തന്നെ ആണ് ഈ ചിത്രത്തിന്റെയും പ്രധാന ശ്രദ്ധ. അഞ്ചുപേരും ദേവിയെ പോലെ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *