അങ്ങനെ അവർ ഒന്നിക്കുകയാണ് ഗായ്‌സ് ..പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് പ്രിയ വാര്യർ.!! വീഡിയോ കണ്ട് ആരാധകർ ആവേശത്തിൽ. | New Film Update

മലയാളികളുടെ ഇടയിൽ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് പ്രിയ വാര്യർ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയായി മാറാൻ പ്രിയക്ക് സാധിച്ചു. ഇപ്പോഴിതാ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പ്രിയ വാര്യരും സർജാനോ ഖാലിദ് എന്നിവർ ഒന്നിച്ച് അഭിനയിക്കുന്ന 4 ഇയർസ് എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വാര്യർ തന്റെ സോഷ്യൽ മീഡിയയിലൂടെ.

   

ഈ സിനിമയിലെ വാനിലെ താരം എന്നാ ഗാനത്തിന് പ്രിയ വാര്യരും സർജാനോയും ചേർന്ന് അഭിനയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.രീതിയിലുള്ള പ്രേക്ഷക പിന്തുണ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. എല്ലാവരും തന്നെ ഈ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും ആണ്.സണ്ണി എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 4 ഇയേഴ്‌സ്.

ഇത് രഞ്ജിത് ശങ്കരന്റെ പതിനാലാമത്തെ ചിത്രമാണ്. ഈ ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും പ്രിയ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഒരു കോളേജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ യൂത്ത് എല്ലാവർക്കും ഈ സിനിമ വലിയൊരു ആവേശം തന്നെയായിരിക്കും തീയറ്ററുകളിൽ നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പ്രിയയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

ഈ സിനിമയിൽ പ്രിയ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തെയും അഭിനയ മികവിനെയും കാണാൻ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നു. അതുപോലെ തന്നെ ഇപ്പോൾ സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു യുവനടൻ കൂടിയാണ് സർജാനോ. ജൂൺ എന്ന സിനിമയിലെ നോയൽ എന്ന കഥാപാത്രം ഇന്നും മലയാളികൾ ഓർമിക്കുന്ന ഒരു കഥാപാത്രമാണ്. ഇരുവരും ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിനായി എല്ലാവരും തന്നെ കാത്തിരിക്കുകയാണെന്ന് ഈ വീഡിയോ കണ്ടതിനു ശേഷം ആരാധനകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *