പുതിയ വിശേഷം പ്രേക്ഷകർക്കായി പങ്കുവെച്ചു മൗനരാഗത്തിലെ സോണിയ!!! ചിത്രങ്ങൾ ഏറ്റെടുത്തു മിനിസ്ക്രീൻ പ്രേക്ഷകർ.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ടെലിവിഷൻ പരമ്പരയാണ് മൗനരാഗം. ഒരുപാട് ആരാധകരുള്ള ഒരു സീരിയലാണ് മൗനരാഗം. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മൗനരാഗം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീശ്വേത മഹാലക്ഷ്മി. പറമ്പരയിലെ സോണിയ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കഥാപാത്രമാണ് സോണിയ.

   

തമിഴ് താരങ്ങളായ നലീഫ് ഐശ്വര്യ റംസായി എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചുള്ള രംഗങ്ങൾ എല്ലാം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട രംഗങ്ങൾ ആണ്. കല്യാണി എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നലീഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കിരൺ എന്നാണ്.

ആദ്യം കല്യാണിയോടും കിരണോടും ആയിരുന്നു പ്രേക്ഷകർക്ക് ഇഷ്ട്ടം എങ്കിൽ ഇപ്പോൾ ഒരു പോലെ ഇഷ്ട്ടമാണ് വികമാദിത്യനും സോണിയയും തമ്മിലുള്ള ജോഡി. കഴിഞ്ഞദിവസം ശ്രീശ്വേത മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്. അമ്മയാണ് എല്ലാ സർപ്രൈസും ഒരുക്കിയത് എന്നും അമ്മയാണ് ഏറ്റവും ബെസ്റ്റ് എന്നും ആണ് ശ്രീശ്വേത പറയുന്നത്. അപ്രതീക്ഷിതമായി പിറന്നാൾ ആഘോഷമാക്കിയതിന്റെ ഞെട്ടലിൽ ആണ് താരം.

കുടുംബത്തോടൊപ്പം വളരെ അടിപൊളി ആയിത്തന്നെ താരം പിറന്നാൾ ആഘോഷിച്ചു. കേക്ക് മുറിക്കുന്നതും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതും ആയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ തങ്ങളുടെ പ്രിയതാരത്തിനു പിറന്നാൾ ആശംസകളുമായി എത്തുന്നത്. മൗനരാഗം നെഞ്ചിലേറ്റിയ പ്രേക്ഷകർ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഇതിലെ സോണിയ ആയി എത്തുന്ന ശ്രീശ്വേത മഹാലക്ഷ്മിയേ. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *