വിവാഹവേദിയെ ഇണക്കിമറിക്കുന്ന നൃത്തചുവടുകളുമായി താര പത്നിമാർ.!! അവർക്കൊപ്പം നിന്ന് നൂറിൻ ഷെരീഫും. ഇവരുടെ തകർപ്പൻ ഡാൻസ് കണ്ട് കണ്ണുതള്ളി ആരാധകർ.. | Wedding Viral Video

മലയാളത്തിലെ പ്രശസ്ത നിർമ്മാതാവായ വിശാഖ് സ്വപ്നം എന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം നടന്നത്. വിവാഹ ദിനത്തോടനുബന്ധിച്ച് നടന്ന റിസപ്ഷൻ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രശസ്ത രായ നാലു താരങ്ങളുടെ ഭാര്യമാർ ഒന്നിച്ച് ഒരു വേദിയിൽ തകർത്ത് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

   

ആസിഫ് അലിയുടെ ഭാര്യ സമ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത അജു വർഗീസിന്റെ ഭാര്യ അഗസ്റ്റിന എന്നിവരാണ് തകർപ്പൻ പ്രകടനത്തിലൂടെ കയ്യടി നേടിയത്. ഇവരോടൊപ്പം വേദിയിൽ ചുവടുകളുമായി നടി നൂറിൻ ഷെരീഫും ഉണ്ടായിരുന്നു. ഇതാ മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം എന്ന അടിക്കുറിപ്പോടെ വിശാഖ് തന്നെയായിരുന്നു ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ഞാൻ അവരെ അസാമാന്യ മികവുള്ള ഭാര്യമാർ എന്ന് വിളിക്കും. അവർ ഞങ്ങളുടെ കൂട്ടത്തിലെ മികച്ച ഭാര്യമാരും അമ്മമാരും സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. എന്ന് വിശാഖ് വീഡിയോക്ക് ഒപ്പം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിശാഖ് സുബ്രഹ്മണ്യന്റെയും യുവ സംരംഭക അദ്വയ്ത ശ്രീകാന്തിന്റെയും വിവാഹം. മലയാള സിനിമ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിവാഹത്തിനായി എത്തിയിരുന്നു.

വിവാഹ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുകയും ചെയ്തിരുന്നു. ഒരുപാട് താരങ്ങൾ വിശാചിന്റെ വിവാഹ ചടങ്ങുകളുടെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴും മലയാളി പ്രേക്ഷകർ വിവാഹത്തിന്റെ എല്ലാ പുതിയ വാർത്തകളെയും വളരെ പെട്ടെന്നാണ് ഏറ്റെടുക്കുന്നത്. താര ദമ്പതികളുടെ ഡാൻസ് ആരാധകരെല്ലാം ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *