രാധയായി മാറി നവ്യ നായർ…!!! എന്തൊരു ഐശ്വര്യം ആണെന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കടന്നു വന്ന് മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് നവ്യ. ഇന്നും നന്ദനത്തിലെ ബാലാമണി ആയിട്ടാണ് നവ്യയെ മലയാളി പ്രേക്ഷകർ കാണുന്നത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് നവ്യ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് നവ്യ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വരുന്നത്.

   

നവ്യയുടെ ഈ തിരിച്ചുവരവ് സോഷ്യൽ മീഡിയ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് നവ്യ നായർ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി നവ്യ പങ്കുവെക്കാറുണ്ട് കുറച്ചു ദിവസങ്ങൾക്കു മുൻപ് നവ്യ സ്വന്തമായി ഒരു നൃതാവിദ്യാലയം ആരംഭിച്ച വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു.

മാതങ്കി ഡാൻസ് സ്കൂൾ എന്നാണ് നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്. ഈ വിശേഷങ്ങൾ എല്ലാം നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ നവ്യക്ക് ഉള്ളത്. അതുകൊണ്ടുതന്നെ നവ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ നവ്യ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

മന്മയി സീരീസിന്റെ തുടക്കം എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാധയെ പോലെ ഒരുങ്ങി അതീവ സുന്ദരി ആയിട്ടാണ് നവ്യ ചിത്രങ്ങളിൽ ഉള്ളത്. കൃഷ്ണന്റെ പ്രിയതമയായ രാധ ആയി മാറിയിരിക്കുകയാണ് നവ്യ. വലിയ വളകളും കമ്മലും മാലയും എല്ലാം ധരിച് ഒരു ദേവിയെ പോലെ ആണ് നവ്യ ഒരുങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *