ഒരേ ഒരു തവണ മുട്ടകുറുമ ഇതുപോലെ ചെയ്ത് നോക്കൂ. പാത്രം കാലിയാക്കുന്ന വഴി അറിയില്ല. | Tasty Egg Kuruma

കുറുമ ഉണ്ടാകുമ്പോൾ ഉള്ള വലിയ പണിയാണ് ഉള്ളി ഒട്ടും കരിഞ്ഞു പോകാതെ വഴറ്റിയെടുക്കുക എന്നത്. എന്നാൽ ഇനി കുറുമ ഉണ്ടാക്കാൻ ഉള്ളി വഴറ്റി സമയം കളയേണ്ടതില്ല. ഇതുപോലെ കുറുമ ഉണ്ടാക്കിനോക്കൂ. അതിനായി ആദ്യം തന്നെ ഒരു കുക്കർ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ഏലക്കായ, ചെറിയ കഷണം കറുവപ്പട്ട, മൂന്നു ഗ്രാമ്പൂ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.

   

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം എല്ലാം മാറി വന്നതിനുശേഷം നാലു വലിയ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം എരുവിന് ആവശ്യമായ പച്ചമുളക് രണ്ടായി കീറി ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെള്ളം ചേർത്ത് ചെറുതായൊന്ന് ഇളക്കി കൊടുക്കുക. അതിനുശേഷം മീഡിയം ഫ്‌ളൈമിൽ ഒരു വിസിലും ലോ ഫ്‌ളൈമിൽ മൂന്നു വിസിലും വരുന്നതുവരെ വേവിച്ചെടുക്കുക. അതിനുശേഷം കുക്കർ തുറന്ന് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ പെരുംജീരകം എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.

അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം തക്കാളി നന്നായി വേവിച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ നാരങ്ങാനീര് കൊടുക്കുക. ശേഷം അര ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് അരക്കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞതിനുശേഷം മുക്കാൽ കപ്പ് തേങ്ങാപ്പാൽ, 15 കശുവണ്ടി കുതിർത്ത് അരച്ചെടുത്തത് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.

അതിലേക്ക് ആവശ്യത്തിനു പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിനു മല്ലിയിലയും ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. ശേഷം കറി ചെറുതായൊന്നു കുറുകി വന്നാൽ ഓഫ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് രണ്ട് ടീസ്പൂൺ കശുവണ്ടിയും രണ്ട് ടീസ്പൂൺ ഉണക്കമുന്തിരിയും നന്നായി വറുത്തെടുക്കുക. ശേഷം കറിയിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കുക. വളരെ പെട്ടതുതന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ കുറുമ കറി ഇതു തന്നെ എല്ലാവരും ഉണ്ടാക്കിനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *