ഈ മനുഷ്യൻ എന്തൊരു സിമ്പിൾ ആണ്…!!! ജയസൂര്യയുടെ പുതിയ വീഡിയോ പങ്കുവെച്ചു സഹപ്രവർത്തകർ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. മിമിക്രി വേദികളിലൂടെ കടന്നുവന്ന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ ആണ് അദ്ദേഹം ആദ്യമായി നായകനായി എത്തുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച ചിത്രങ്ങൾ ആണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

   

വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വ്യക്തിയാണ് ജയസൂര്യ എന്ന് മലയാളി പ്രേക്ഷകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇപ്പോൾ അത് ശരി വെക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മൊബൈൽ ഫോണിൽ ഒരു വീഡിയോ കണ്ട് തറയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ജയസൂര്യക്കൊപ്പം ലാൽ, നന്ദു, വിജയ് ബാബു എന്നിവരെയും കാണാം.

ഇവർ മൂന്നുപേരും കസേരയിലാണ് ഇരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ആണ് ഷൂട്ടിങ് ലൊക്കേഷൻ. പരിസരം മറന്നു തറയിൽ കിടന്നു ചിരിക്കുന്ന ജയസൂര്യയുടെ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

ഇത്ര വലിയ സൂപ്പർ സ്റ്റാർ ആയിട്ടും ഇപ്പോഴും എന്തൊരു സിമ്പിൾ ആണ് ഈ മനുഷ്യൻ എന്നാണ് ആരാധകർ പറയുന്നത്. ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു താരം മലയാള സിനിമയിൽ വേറെ ഇല്ല എന്നാണ് ആരാധകർ പറയുന്നത്. ജയസൂര്യയുടെ സഹപ്രവർത്തകൻ തന്നെ ആണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചതും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തത്. ഈ നല്ല മനസ്സുകൊണ്ട് തന്നെ ആണ് ജയേട്ടൻ ഉയരങ്ങളിൽ എത്തുന്നത് എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *