രണ്ടുപേരെയും കാണാൻ എന്തൊരു ഭംഗി…!!! വൈറൽ വീഡിയോയുടെ ചടങ്ങിന് ഒന്നിച്ചെത്തി ഫഹദും നസ്രിയയും.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഒരുപാട് ആരാധകരാണ് ഈ ദമ്പതിമാർക്ക് ഉള്ളത്. ഇവർ ഒന്നിച്ചെത്തുന്ന ചിത്രങ്ങളും തിയേറ്ററുകളിൽ വലിയ വിജയം ആണ് സൃഷ്ടിക്കാറുള്ളത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് നസ്രിയ. എന്നാൽ ഫഹദിന് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇല്ല. ഈ ഇടക്ക് സോഷ്യൽ മീഡിയ വഴി നസ്രിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

   

നസ്രിയയും ഫഹദും ചേർന്ന് വഴക്കുണ്ടാക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ലവ് ഹാസ് മെനി ഫ്ലവർസ് എന്ന് ക്യാപ്ഷനും ഈ വീഡിയോക്ക് നൽകിയിരുന്നു. ആദ്യം ഇതെന്താണ് സംഭവം എന്ന് ആരാധകർക്ക് മനസ്സിലായിരുന്നില്ല. നിരവധി പേരായിരുന്നു ഇതിൽ താഴെ കമന്റുകളുമായി എത്തിയത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ ഇരുവരുടെയും കഥാപാത്രം ഇങ്ങനെ ആയിരുന്നു. ഇത് ഷോർട് ഫിലിം ആണോ എന്ന് ചോദിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്.

ഇതിനുശേഷം രണ്ടു വീഡിയോകൾ വന്ന്. രണ്ടാമത്തേതിലും വഴക്ക് ഉണ്ടാക്കുന്നത് ആയിരുന്നു. മൂന്നാമത്തെ വിഡിയോയിൽ ഇരുവരും പരസ്പരം പ്രണയിക്കുന്നതും കാണാം.പിന്നീടാണ് ഇത് ഒരു ഐസ്ക്രീമിന് വേണ്ടി ഇവർ രണ്ടുപേരും ചെയ്ത ഒരു പരസ്യ വീഡിയോ ആയിരുന്നു ഇത്. ക്യാമറി ഐസ്ക്രീം എന്ന ഒരു ഐസ്ക്രീം കമ്പനിയുടെ പരസ്യം ആയിരുന്നു ഇത്. ഇപ്പോൾ ഈ ഐസ്ക്രീമിന്റെ ഒരു ചടങ്ങിൽ ഇരുവരും ചേർന്ന് എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

നസ്രിയയും ഫഹദും ഒന്നിച്ചു എത്തിയപ്പോൾ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. കറുപ്പ് വസ്ത്രം ധരിച്ചാണ് ഇരുവരും ചടങ്ങിന് എത്തിയത്. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവരെയും കാണാൻ തന്നെ എന്തൊരു രസം ആണ് എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *