ലാലേട്ടന്റെ വീട് കാണാൻ ചെന്ന ആരാധികക്ക് ലഭിച്ച സർപ്രൈസ്..!!! ആരാധികയെ അങ്ങോട്ട് ചെന്ന് സ്വീകരിച്ചു പ്രണവ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയുടെ താര രാജാവിന്റെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ മുൻപന്തിയിൽ തന്നെ ആണ് പ്രണവ് മോഹൻലാൽ. ബാലതാരം ആയിട്ടാണ് പ്രണവ് സിനിമയിലേക്ക് വരുന്നത്. പിന്നട് ആദി എന്ന ചിത്രത്തിൽ നായകനായി എത്തി. അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം മലയാളി പ്രേക്ഷകർ മുഴുവൻ നെഞ്ചിലേറ്റിയ ചിത്രമാണ്. ഈ ചിത്രം വലിയ വിജയമാണ് കരസ്ഥമാക്കിയത്. മറ്റ് താരങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് പ്രണവ് എന്ന് മലയാളി പ്രേക്ഷകർക്ക് മുഴുവൻ അറിയാവുന്ന കാര്യം ആണ്.

   

ഇത്രക്കും സിമ്പിൾ ആയ മറ്റൊരു താരം വേറെ ഉണ്ടാകില്ല. ഒരു താര ജാടയും ഇല്ലാത്ത വ്യക്തി ആണ് പ്രണവ് മോഹൻലാൽ. ഒരുപാട് യാത്രകൾ ചെയ്യുന്ന പ്രണവ് എപ്പോഴും ഒറ്റക്കാണ് സഞ്ചരിക്കാറ്. ഇതിന്റെ വീഡിയോ എല്ലാം ആരാധകർ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും അത്രകണ്ട് സജീവമല്ല പ്രണവ് മോഹൻലാൽ. ഇപ്പോൾ പ്രണവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

തന്റെ ഒരു ആരാധികയുമായി സെൽഫി എടുക്കുന്ന വീഡിയോ ആണ് ആരാധിക പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വളരെ വിനയത്തോടെ ആരാധികക്ക് ഒപ്പം നിന്ന് സെൽഫി എടുക്കുന്ന പ്രണവിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു മനുഷ്യനു എങ്ങനെയാണ് ഇത്രയും സിമ്പിൾ ആകാൻ സാധിക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇത്രയും സിമ്പിളായ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട മനുഷ്യൻ. ഇങ്ങനെ ആയിരുന്നു പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ്ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പ്രണവിന്റെ വിനയം തന്നെയാണ് ആരാധകർ പറയുന്നത്. എത്ര വലിയ താരമായിട്ടും അത്രയും സ്നേഹത്തോടെ ആ പെൺകുട്ടിയോടൊപ്പം നിന്നു ഫോട്ടോ എടുക്കാൻ പ്രണവ് കാണിച്ച മനസ്സാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *