വീണ്ടും കണ്ടുമുട്ടി പറക്കും തളികയിലെ ഉണ്ണിയും ബസന്തിയും…!!! പറക്കും തളികയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ.

2001ൽ താഹ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു ഈ പറക്കും തളിക. ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും സലിം കുമാറും ഒടുവിൽ ഉണ്ണികൃഷ്ണനും എല്ലാം ചേർന്ന് ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമായിരുന്നു ഈ പറക്കും തളിക. താമരാക്ഷൻ പിള്ള എന്ന ബസ്സും ഉണ്ണികൃഷ്ണനും സുന്ദരനും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന കഥാപാത്രങ്ങളാണ്.

   

ഇവരെക്കാൾ അധികം ഈ ചിത്രത്തിൽ ശ്രദ്ധ നേടിയ മറ്റൊരു താരം ഉണ്ടായിരുന്നു. ബസന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നിത്യ ദാസ്. വളരെ മനോഹരമായ ചിത്രത്തിലെ നായിക കഥാപാത്രം അവതരിപ്പിച്ച താരമാണ് നിത്യ ദാസ്. ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. താമരാക്ഷൻ പിള്ള എന്ന ബസും അതിന്റെ മുതലാളിയും തൊഴിലാളിയും ഇവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ആയിരുന്നു ചിത്രം.

നർമ്മത്തിന് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രത്തിന്റെ നിർമ്മാണം ഹംസ ആയിരുന്നു. ഇപ്പോൾ വീണ്ടും ഈ ചിത്രത്തിലെ ഉണ്ണികൃഷ്ണനും ബസന്തിയും കണ്ടുമുട്ടി ഇരിക്കുകയാണ്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സി കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടിയാണ് ഞാനും എന്റാളും എന്ന പരിപാടി. ഈ പരിപാടിയുടെ ഉദ്ഘാടനം എപ്പിസോഡിന് വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ് ഹിറ്റ്‌ ചിത്രത്തിലെ ജോടികൾ.

ഇവരോടൊപ്പം പ്രശസ്ത സംവിധായകൻ ജോണി ആന്റണിയെയും കാണാം. ഇപ്പോൾ ചിത്രം പങ്കുവെച്ചിരിക്കുന്നത് നിത്യ ദാസ് ആണ്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. പറക്കും തളിക രണ്ടാം ഭാഗം ഉണ്ടോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ഇതുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *