ഇന്ന് ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു..!! പുതിയ വിശേഷങ്ങളുമായി ഭാവന.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ കടന്നുവന്ന മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് ഭാവന. പിന്നീട് അങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായികയായി മലയാളി മനസ്സുകളെ മുഴുവൻ കീഴ്പ്പെടുത്തിയ താരമാണ് ഭാവന. സിനിമയിൽ സജീവമായി നിന്ന താരം പെട്ടെന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.

   

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമ രംഗത്ത് സജീവമാവുകയാണ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് ഭാവന. വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കു വയ്ക്കാറുണ്ട്. എപ്പോഴും വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെ ആരാധകർക്കിടയിലേക്ക് കടന്നു വരുന്ന താരമാണ് ഭാവന.

നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് നടി. അതുകൊണ്ടുതന്നെ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ്. ഈയടുത്ത് ഭാവന ധരിച്ച ഒരു വസ്ത്രത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് വന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി താരം തന്നെ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

ഇപ്പോൾ അതീവ സുന്ദരി ആയി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന. വ്യത്യസ്ത പോസുകളിൽ നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. വളരെ സുന്ദരി ആയിട്ടാണ് ഭാവനയെ ചിത്രങ്ങളിൽ കാണാവുന്നത്. രാജ കുമാരിയെ പോലെ ഉണ്ട് കാണാൻ എന്നാണ് ആരാധകർ പറയുന്നത്. ചുവന്ന പൊട്ടും ഇട്ട് കണ്ണെഴുതി വളരെ സുന്ദരി ആയിട്ടാണ് ഈ ചിത്രങ്ങൾ താരം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *