പ്രമുഖ പ്രൊഡക്ഷൻ കമ്പനി ആശിർവാദ് സിനിമാസ് ഇനി ദുബായിലും.

സിനിമാരംഗത്ത് തന്നെ പ്രമുഖ സിനിമ പ്രൊഡക്ഷൻ കമ്പനിയാണ് ആശിർവാദ് സിനിമാസ്. ഒട്ടനവധി ഹിറ്റുകളാണ് ഈ പ്രൊഡക്ഷൻ കമ്പനിക്ക് താഴെ പിറന്നിട്ടുള്ളത്. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചേർന്നുള്ള കൂട്ടായ്മയിൽ നിന്നാണ് ആശിർവാദ് സിനിമാസ് രൂപം കൊള്ളുന്നത്. ഇപ്പോൾ ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ദുബായിൽ ആരംഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

   

ഇത് സംബന്ധിച്ചുള്ള ചിത്രങ്ങൾ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 23 വർഷത്തെ അർപ്പണബോധവും പ്രവർത്തിപരിചയവും സമ്പൂർണ്ണ നടന്റെ മിടുക്കും കഴിവും അവതരിപ്പിച്ച 23 വർഷം. ആശിർവാദ് സിനിമാസ് ഒരുപാട് മുമ്പോട്ട് പോയി ഇന്ന്പുതിയൊരു നാഴികക്കല്ല് കൂടി സ്ഥാപിച്ചിരിക്കുന്നു.എന്ന തലക്കെട്ടോടെ ആണ് ആന്റണി പെരുമ്പാവൂർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

ഇപ്പോൾ ദുബായിലാണ് പുതിയ ഓഫീസ് തുടങ്ങിയിരിക്കുന്നത്. ഇനി വലിയ വലിയ ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇവർ മുൻപും സൂചന നൽകിയിരുന്നു. മലയാള സിനിമയുടെ അഭിമാനമായി മാറുകയാണ് ആശിർവാദ് സിനിമാസ്. നരസിംഹം മുതൽ ഒട്ടനവധി ചിത്രങ്ങൾ ഇതിനോടകം തന്നെ ചെയ്ത നിർമാണ കമ്പനി ആണ് ആശിർവാദ് സിനിമാസ് ഇപ്പോൾ മോഹൻലാൽ സംവിധാനം നിർവഹിക്കുന്നു ബാറോസ് ഇറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങളായ.

എമ്പുരാൻ എന്നിവയെല്ലാം ആശിർവാദിന്റെ ബാന്നറിൽ തന്നെ ആണ്. പുതിയ ഓഫീസ് തുറന്നത്തോടെ ഇനിയും വലിയ സിനിമകൾ പിറക്കുമെന്ന ആകാംക്ഷയിൽ ആണ് ആരാധകർ.മലയാളത്തിലും പുറത്തും നിരവധി സിനിമകൾ ആശിർവാദ് സിനിമാസിന്റെ ബാന്നറിൽഒരുങ്ങട്ടെ എന്നാണു ആരാധകർ പ്രത്യാശിക്കുന്നത്.നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.പുതിയ ഓഫീസിന്റെ വിശേഷങ്ങൾ ലാലേട്ടനും പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *