മലയാള സിനിമയുടെ ഈ വിസ്മയത്തെ മനസ്സിലായോ?

കെപിഎസിയുടെ നാടക വേദികളിൽ തുടങ്ങി മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ ശ്രീ കെപിഎസി ലളിതയുടെ പഴയ ചിത്രമാണ് ഇത്. 1970ൽ ഉദയയുടെ ബാനറിൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയുടെ വിസ്മയം കെപിഎസി ലളിത സിനിമയിലേക്ക് കടന്നുവരുന്നത്.

   

മലയാളികൾക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്തഒട്ടേറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ലളിതാമ്മ. ഒരുപാട് പുരസ്കാരങ്ങൾ തന്റെ അഭിനയ മികവിന്റെ അംഗീകാരമായി ലഭിച്ച താരമാണ് ലളിതമ്മ. ഇന്ന് ഈ ലോകത്ത് നിന്നും വിട പറഞ്ഞെങ്കിലും താൻ ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളം മനസ്സുകളിൽ ജീവിക്കുന്ന വ്യക്തിയാണ് ലളിതമ്മ.

മലയാള സിനിമയുടെ മികച്ച സംവിധായകരിൽ ഒരാളായ ശ്രീ ഭരതനുമായാണ് ലളിതാമ്മയുടെ വിവാഹം കഴിഞ്ഞത്. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും നാലുതവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് കെപിഎസി ലളിത. ഒരുപാട് കാലം സംഗീത നാടക അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു കരയിപ്പിച്ചും എല്ലാം മലയാള സിനിമ അടക്കി ഭരിച്ച താരമാണ് ലളിതമ്മ. മലയാള സിനിമയിലെ ഒട്ടേറെ വേഷങ്ങൾ മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മനോഹരമായി അവതരിപ്പിച്ച താരമാണ് ലളിതമ്മ. മകൻ സിദ്ധാർത്ഥ ഭരതനും സിനിമയിലെ സജീവസാന്നിധ്യമാണ്.ഒരു കാലഘട്ടം മുഴുവൻ മലയാളി പ്രേക്ഷകരെ മുഴുവൻ ആനന്ദത്തിലാക്കിയ അതുല്യ കലാകാരിയാണ് ശ്രീ കെ പി എ സി ലളിത.ഈ അടുത്താണ് മലയാള സിനിമയുടെ വിസ്മയം നമ്മളെ വിട്ടു പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *