മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ് പേർളി മാണിയും ഭർത്താവ് ശ്രീനിഷും.അവതാരികയും അഭിനേത്രിയായും യൂട്യൂബ് ഇൻഫ്ലുവെൻസർ ആയും തിളങ്ങിനിൽക്കുന്ന താരമാണ്മഴവിൽ മനോരമ അവതരിപ്പിച്ച ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് പേർളി സുപരിചിതയാകുന്നത്. അതിനു മുൻപ് തന്നെ അവതാരകരംഗത്തേക്ക് താരം കടന്നു വന്നിരുന്നു.
പിന്നീട് ഏഷ്യാനെറ്റ് അവതരിപ്പിച്ച കേരളത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ മത്സരാർത്ഥിയായി താരം എത്തി. ഒരുപാട് ആരാധകരാണ് ഈ പരിപാടിയിലൂടെ പേർലിക്കു ലഭിച്ചത്. ഇത് സീസണിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്തും ആയിട്ടായിരുന്നു താരത്തിന്റെ വിവാഹം. ഇതിനുശേഷംമലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാർ ആയി ഇവർ മാറി.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് പേർലിയുടേത്. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഓരോ വിശേഷങ്ങളുംസോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.ഇരുവരുടെയും മകൾ നില ബേബിയും സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. നിലയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എല്ലാം ഒരുപാട് ഇഷ്ട്ടമാണ്. ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേളിയും നിലയും നിൽക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്.
കണ്ണടയൊക്കെ വെച്ച് വളരെ ഗൗരവത്തിൽ ആണ് നില ബേബി നിൽക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. അമ്മയും മകളും ഒത്തുള്ള നിമിഷങ്ങൾ എന്നാണ് പേർളി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.ശ്രീനിഷ് അരവിന്ദ് ആണ് ചിത്രങ്ങൾ പകർത്തിയത്.
View this post on Instagram