അടുത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികളാണ് ഗോപി സുന്ദറും അമൃത സുരേഷ്. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുത്തത് മുതൽ നിരവധി സൈബർ ആക്രമണങ്ങളാണ് ഇരുവർക്കും എത്തിച്ചേരുന്നത്. ആദ്യം ഒന്നും ഇതിനെ പ്രതികരിച്ചില്ലെങ്കിലും പിന്നീട് സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നു ഇരുവരും. വളരെ സന്തോഷത്തോടെയാണ് ഇരുവരും ജീവിക്കുന്നത്. കഴിഞ്ഞദിവസം അമൃത സുരേഷിന്റെ മകൾ പാപ്പുവിന്റെ പിറന്നാൾ ആയിരുന്നു.
ഗോപി സുന്ദറും ഒത്തുള്ള ആദ്യത്തെ പിറന്നാൾ ആണ് പാപ്പു ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരിപാടി ഗംഭീരമാക്കാൻ ഇരുവരും പദ്ധതി ഇടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാപ്പുവിന്റെ ഈ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും ചേർന്ന്. സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യമാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ പാപ്പുവിന്റെ പിറന്നാൾ വിശേഷങ്ങളുംസോഷ്യൽ മീഡിയ പ്രേക്ഷകർക്കായി പങ്കുവെക്കുകയാണ് ഇരുവരും.
ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാപ്പുവിന് വളരെ മികച്ച ഒരു സർപ്രൈസ് പാർട്ടി ആണ് ഇരുവരും ചേർന്ന് ഒരുക്കിയത്. പാപ്പുവിന്റെ എല്ലാ കൂട്ടുകാരും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അമൃത പങ്കുവെച്ചിരുന്നു. സർപ്രൈസ് കേക്കും പാപ്പുവിനായി ഇവർ ഒരുക്കിയിരുന്നു. ഒരുപാട് സന്തോഷത്തോടെ തുള്ളിച്ചാടുന്ന പാപ്പുവിനെയും കാണാം.
ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മൂന്നുപേരും വളരെ സ്നേഹത്തോടെ ആണ് ചിത്രത്തിൽ നിൽക്കുന്നത്. പാപ്പുവിന് ഗോപി സുന്ദറിനെ ഒരുപാട് ഇഷ്ടമാണെന്ന് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ഇപ്പോൾ താൻ വന്നതിനുശേഷം ഉള്ള പാപ്പുവിന്റെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. നിരവധി പേരാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.