ശുഭലക്ഷ്മി അമ്മയുടെ ആഗ്രഹം സാധിച്ചു സൗഭാഗ്യ…!!! വീഡിയോ പങ്കുവെച്ചു താരം.

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ശുഭലക്ഷ്മി അമ്മയുടെ. അമ്മയും മകൾ താര കല്യാണും ചെറുമകൾ സൗഭാഗ്യയും സൗഭാഗ്യയുടെ മകൾ സുദർശനയും എല്ലാം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ വ്യക്തി ആണ് സുഭലക്ഷ്മി അമ്മ. ഇവരുടെ നാല് തലമുറയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് ഒരു വീഡിയോ ആണ് ആരാധകരെ മുഴുവൻ സന്തോഷിപ്പിക്കുന്നത്.

   

മുത്തശ്ശിക്കൊപ്പം ഒരു ഡിജെ നൈറ്റ് ആഘോഷിച്ചിരിക്കുകയാണ് സൗഭാഗ്യ. മുത്തശ്ശിക്ക് ഇപ്പോൾ 86 വയസ്സായി ഇപ്പോൾ ഇതാ ആദ്യമായി ഡി ജെ നൈറ്റ്‌ ആഘോഷിക്കുന്നു. ഇങ്ങനെ ആണ് ഡിജെ നൈറ്റ് ആഘോഷിക്കുന്ന മുത്തശ്ശിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചത്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കുടുംബം ഒന്നിച്ച് നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മുത്തശ്ശിക്ക് എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്ന സൗഭാഗ്യയെ തന്നെ ആണ് ആരാധകർ അഭിനന്ദിക്കുന്നത്. ഇപ്പോഴും മുത്തശ്ശിയുടെ ചുറുചുറുക്കും ആരാധകർ എടുത്തു പറയുന്നുണ്ട്. ഒരുപാട് വർഷങ്ങൾ ഇതുപോലെ ആഘോഷിക്കാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.ഈ കുടുംബത്തെ ഇഷ്ടമല്ലാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല.

അത്രയും ആരാധകരോട് അടുത്ത നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. അമ്മയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന താര കല്യാണിനെയും അർജുനയും സൗഭാഗ്യയെയും കാണാം. ഏതൊരു ചടങ്ങുകളും വലിയ ആഘോഷമാക്കുന്ന കുടുംബമാണ് ഇവരുടെത്. അതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർക്കെല്ലാം ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ ഈ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *