ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനയത്രിയാണ് മേഘന രാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളികൾക്ക് എല്ലാവർക്കും വളരെ സുപരിചിതയായ ഒരു നടി കൂടിയാണ് മേഘന രാജ്. ചലചിത്ര താരം ചിരഞ്ജീവി സർജയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന മേഘന രാജിന് നിരവധി ആരാധകരാണ് ഉള്ളത്.
വിവാഹശേഷം താരം സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും അന്നുണ്ടായിരുന്ന അതേ സ്നേഹം തന്നെയാണ് മലയാളികൾക്ക് ഇപ്പോഴും മേഘനയോട് ഉള്ളത്. ഭർത്താവിന്റെ വിയോഗത്തിന് ശേഷം നിരവധി ആരാധകരാണ് മേഘനയോട് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നത്. മലയാളികൾ എല്ലാവരും തന്നെ മേഘനയുടെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെല്ലാം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്. മേഘനയോട് ഉള്ളത് പോലെ മേഘനയുടെ മകനെയും മലയാളികൾ എല്ലാം ഒത്തിരി സ്നേഹിക്കുന്നു. മകനോടൊപ്പം ഉള്ള മേഘന പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.
പുതിയ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് തിരിച്ചുവരുന്ന മേഘനക്ക് സോഷ്യൽ മീഡിയ വലിയ പിന്തുണ നൽകുന്നു. ഇപ്പോൾ താരം കൂട്ടുകാരികൾക്കൊപ്പം അടിച്ചുപൊളിക്കുകയാണ്. എലിഫന്റ് ബീച്ച് റിസോർട്ടിൽ കൂട്ടുകാരികൾക്കൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി കൊണ്ടിരിക്കുന്നു. മേഘന തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
നിരവധി ആരാധകരാണ് ഈ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളും ആയി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. എല്ലാവരും തന്നെ മേഖലയുടെ ഈ പുതിയ സന്തോഷത്തിൽ പങ്കുചേരുകയാണ്. എപ്പോഴും ഇതുപോലെ തന്നെ സന്തോഷത്തോടുകൂടി ഇരിക്കണം എന്ന് ആരാധകരെല്ലാവരും കമന്റുകളിലൂടെ രേഖപ്പെടുത്തി. എപ്പോഴും ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാകണമെന്ന ആശംസകളും ആരാധകർ പങ്കുവെച്ചു.
View this post on Instagram