ഈ പിറന്നാൾ എങ്ങനെ മറക്കും…!! പിറന്നാൾ ദിവസം കണ്ണ് നിറഞ്ഞ് ലക്ഷ്മി നക്ഷത്ര.

മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയാണ് ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക് എന്ന പരമ്പര. ഒരുപാട് തമാശകളും ഗെയിമുകളുമായി മലയാളി മിനിസ്ക്രീൻ പ്രേക്ഷകരെ മുഴുവൻ ആനന്ദത്തിൽ ആക്കുന്ന പരിപാടി ആണ് സ്റ്റാർ മാജിക്‌. ഈ പരിപാടി പോലെ തന്നെ ഒരുപാട് ആരാധകരുടെ വ്യക്തിയാണ് ഇതിലെ അവതാരികയായ ലക്ഷ്മി നക്ഷത്രയും. ലക്ഷ്മിയുടെ ആരാധക പിന്തുണ ഇതിനു മുൻപ് മലയാളി പ്രേക്ഷകർ കണ്ടതാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് ലക്ഷ്മി നക്ഷത്രയെ മലയാളി പ്രേക്ഷകർ കാണുന്നത്.

   

സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ താരത്തിനു സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറലാകുന്നത്. ഒരു മില്യൺ മുകളിൽ സബ്സ്ക്രൈബേർസ് യൂട്യൂബ് ചാനലിൽ ഉള്ള വ്യക്തി ആണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ തന്റെ പിറന്നാൾ ദിവസം യൂട്യൂബ് ചാനൽ വഴി ലക്ഷ്മി പങ്കുവെച്ച പുതിയ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് യൂട്യൂബ് ചാനൽ വഴി ലക്ഷ്മി പങ്കുവെച്ചത്. ഇത്തവണ താരം പിറന്നാൾ ആഘോഷിച്ചത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലാണ്.

കുറച്ചു സ്പെഷ്യൽ കുട്ടികളോടൊപ്പം ആണ് ഈ പിറന്നാൾ ലക്ഷ്മി ആഘോഷമാക്കിയത്. കുറച്ചു വർഷങ്ങളായി മുതുകാട് സാർ നടത്തിവരുന്ന മേജിക്കൽ പ്ലാനറ്റിൽ ഏതാണ്ട് 200 കുട്ടികൾ ഉണ്ട്. ഇവരുടെ മാതാപിതാക്കളും ഇവിടെ ഉണ്ട്. ഇപ്പോൾ ഇവരെ ചേർത്ത് നിർത്തി പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഭിന്നശേഷിയുള്ള ഈ കുട്ടികളുടെ കഴിവ് വളർത്തിയെടുക്കാൻ വേണ്ടി തുടങ്ങിയ ഈ സംരംഭം വളരെ നല്ല രീതിയിൽ ആണ് നടത്തിക്കൊണ്ട് പോകുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ മുഴുവൻ കണ്ണ് നിറചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.

എല്ലാവരുടെ പ്രത്യേക കഴിവുകൾ എല്ലാം ഈ വീഡിയോയിലൂടെ ലക്ഷ്മി കാണിക്കുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുൻപിൽ കണ്ണ് നിറയുകയാണ് ലക്ഷ്മിയുടെ.നിരവധി പേരാണ് ലക്ഷ്മിയെ പ്രശംസിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ എത്തുന്നത്. ലക്ഷ്മിയുടെ ഈ നല്ല മനസ്സിന് എന്നും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം മാജിക്‌ പ്ലാനറ്റിലെ എല്ലാ കുട്ടികൾക്കും നല്ലത് സംഭവിക്കട്ടെ എന്നും ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *