ആലിയ ഭട്ട് അമ്മയായി!! ആലിയക്കും രൺബീറിനും പെൺകുഞ്ഞ് പിറന്നു.. ആശംസകളുമായ് സിനിമാലോകം.. | Alia Ranbir Blessed With Baby Girl

ബോളിവുഡിലെ സൂപ്പർ താരമാണ് നടി ആലിയ ഭട്ട്. ബോളിവുഡിൽ താരമൂല്യം ഏറെയുള്ള നടിയാണ് ആലിയ. ചുരുക്കം സിനിമകൾ മാത്രമേ ആലിയ ചെയ്തിട്ടുള്ളു. അതെല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് സിനിമയെ ഞെട്ടിച്ച ഈ താരം, ബോളിവുഡ് നടൻ ആയ രൺബീർ കപൂറിനെ വിവാഹം കഴിച്ചത്. സിനിമാലോകം ഏറെ ആകാംക്ഷയുടെ കാത്തിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നടന്നത്.

   

വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കുശേഷം ഇൻസ്റ്റഗ്രാമിലൂടെ ആലിയയാണ് ഇരുവരും കുഞ്ഞിന് ആയുള്ള കാത്തിരിപ്പിൽ ആണെന്ന് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഈ താരദാമ്പതികൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ ഈ വിശേഷം സിനിമലോകത്തെ ഏറെ ശ്രദ്ധിക്കപെട്ട ഒന്നായി മാറി. കുറച്ച് മാസങ്ങൾക്ക് മുൻപാണ് കുടുംബം ആലിയയുടെ ബേബി ഷവർ ആഘോഷങ്ങൾ നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആണ് ആലിയ എത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ പുതിയ സന്തോഷവാർത്തയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. ആലിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത ആരാധകരെ അറിയിച്ചത്. താരത്തിന്റെ പോസ്റ്റു വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് താരദമ്പതികൾക്ക് ആശംസകൾ ആയി എത്തിയത്. ഇപ്പോൾ കുഞ്ഞ് വന്നു അറിയിച്ചുകൊണ്ട് ഒരു ചിത്രം ആലിയ പങ്കുവെച്ചു.

ഒരാൺ സിംഹവും പെൺസിംഹവും അവരുടെ ഒപ്പം കുഞ്ഞും. ഇതാണ് അലിയ പങ്കുവെച്ചത്. മനോഹരമായ വരികളും നടി കുറിക്കുന്നു. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ഈ ചിത്രത്തിന് താഴെ സിനിമാലോകം ഒന്നടങ്കം ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ അവർ പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾക്കായി ആരാധകരും സിനിമ ലോകവും കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *