മലയാള സിനിമയുടെ ഈ നായകനെ മനസ്സിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലെ പ്രകാശനായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നുവന്ന നിവിൻ പോളിയുടെ പഴയ കാല ചിത്രമാണ് ഇത്. പുതുമുഖങ്ങളെ വെച്ച് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലർവാടി ആർട്സ് ക്ലബ്‌.ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്നു നിവിൻ പോളി.

   

ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള പുരസ്കാരം നിവിൻ പോളിക്ക് ലഭിച്ചു. പിന്നീട് അങ്ങോട്ട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായി നിവിൻ പോളി തിളങ്ങി.ഇക്കൂട്ടത്തിൽ തട്ടത്തിൻ മറയത്ത്, പ്രേമം എന്നീ ചിത്രങ്ങൾ ഓരോ കാലഘട്ടത്തിലെയും വിജയമായിരുന്നു. ട്രെൻഡ് സെറ്റർ എന്നാണ് നിവിൻ പോളിയെ പ്രേക്ഷകർ വിളിച്ചിരുന്നത്. ഒരുപാട് അവാർഡുകൾ നിവിൻ പോളിക്ക് ലഭിച്ചിട്ടുണ്ട്.

ഇതിൽ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിവിൻ പോളിക്ക് ലഭിച്ചു.യൂത്തിന്റെ പ്രിയപ്പെട്ട നടൻ എന്നതിലുപരി ഒരുപാട് കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. തന്റെ സുഹൃത്തായിരുന്ന റിന്ന ജോയിയെ ആണ് നിവിൻ വിവാഹം ചെയ്തത്. മലയാള സിനിമയിൽ ഇപ്പോൾ നിറസാന്നിധ്യമായ.

നിവിൻ പോളിയുടെ പുതിയ ചിത്രം മഹാവീര്യർ വിജയമായിരുന്നു. ഒരു സിനിമാതാരം മാത്രമല്ല നിർമ്മാതാവ് കൂടിയാണ് നിവിൻ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം നിവിന്റെ നിർമാണം ആയിരുന്നു.നിലവിൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത യുവ നായകന്മാരിൽ ഒരാളാണ് നിവിൻ പോളി.ഒട്ടനവധി ചിത്രങ്ങൾ ആണ് നിവിന്റേതായി പുറത്തു വരാൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *