ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി! ഓളവും തീരവും എന്ന സിനിമയെ പറ്റി ദുർഗ.

വിമാനം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ നായികയായി കടന്നുവന്ന് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിത ആയ വ്യക്തിക്ക് ആണ് ദുർഗ.പിന്നീടങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങൾ ദുർഗ ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസ തന്നെ ലഭിച്ചു. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ദുർഗ പങ്കുവെക്കുന്നത്.

   

മലയാള സിനിമയിലെഎക്കാലത്തേയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്.ഇവർ ഒന്നിച്ചു ചെയ്ത ചിത്രങ്ങൾ വലിയ വിജയങ്ങൾ തന്നെ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുകയാണ്. ഓളവും തീരവും എന്നാണ് ചിത്രത്തിന്റെ പേര്. ഈ സിനിമയിൽ അഭിനയിച്ച വിശേഷങ്ങൾ ആണ് ദുർഗ പങ്കുവെക്കുന്നത്.

മോഹൻലാലിന്റെ കടുത്ത ആരാധിക കൂടി ആയ ദുർഗ പ്രിയദർശൻ മോഹൻലാൽ സന്തോഷ്‌ ശിവൻ ടീമിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഏറ്റവും ഭാഗ്യം ചെയ്ത നടി താണാണെന്ന് തോന്നി എന്നാണ് ദുർഗ പറയുന്നത്.ഉടലിനു ശേഷം എന്ത് ചെയ്യണം എന്ന് ആലോചിച് ഇരുന്നപ്പോഴാണ് കാൾ വരുന്നത്. പ്രിയൻ സാറിന്റെ സിനിമ ലാലേട്ടൻ എന്നൊക്കെ പറഞ്ഞപ്പോൾ അടിവയറ്റിൽ ബട്ടർഫ്‌ളൈസ് പറന്ന ഫീൽ ആണ് വന്നത് എന്നും ദുർഗ പറയുന്നു.

എല്ലാം ഓക്കേ ആയിട്ടും വിശ്വാസം വന്നിരുന്നില്ല അവർ വന്ന് വേഷത്തിന്റെ അളവെടുത്തു എന്നിട്ടും വിശ്വാസം വന്നില്ല പിന്നീട് ആദ്യ ടേക്ക് എടുത്തപ്പോഴാണ് വിശ്വാസം ആയത് എന്നും ദുർഗ പറയുന്നു.M T സാറിനെ കാണാനും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും പറ്റി ഇതെല്ലാം ഒരു ഭാഗ്യമായാണ് കാണുന്നത് എന്നും ദുർഗ പറഞ്ഞു. ഈ ചിത്രത്തിന് പുറമേ റാം എന്ന മോഹൻലാൽ ചിത്രത്തിലും ദുർഗ വേഷമിടുന്നുണ്ട് എന്നാണ് കേൾക്കുന്നത്. ഇവരുടെ ഒക്കെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ദുർഗ പറഞ്ഞു.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

Leave a Reply

Your email address will not be published. Required fields are marked *