കുട്ടികുറുമ്പനെ മെരുക്കുന്ന മിയ. വൈറൽ ആയി വീഡിയോ!Miya cute video

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് മിയ ജോർജ്. 2008 മുതൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ മിയ 2015 പുറത്തിറങ്ങിയ അനാർക്കലി എന്ന ചിത്രത്തിലെ കഥാപാത്രത്തോടെയാണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു മിയ. 2020 ലാണ് മിയ വിവാഹിതയാവുന്നത്. ഇപ്പോൾഇവരുടെ മകനായ കൊച്ച് ലൂക്കയുടെ വിശേഷങ്ങൾ ആണ്.

   

സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ലൂക്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ ആരാധകരാണ് സോഷ്യൽ മീഡിയകളിൽ ഉള്ളത്. ഈയടുത്ത് മിയ ലൂക്കായ്ക്ക് പാട്ട് പാടി കൊടുക്കുന്ന ഒരു വീഡിയോ വലിയ തരംഗം ആയിരുന്നു. ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ലൂക്കയുടെ കുറുമ്പ് കാണിക്കുന്ന വീഡിയോ.

ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ഒരു വിവാഹ റിസപ്ഷന് എത്തിയതായിരുന്നു മിയയും ലൂക്കയും. ഈ ചടങ്ങിൽ ലൂക്കാ ഓടി നടക്കുകയും മിയ പിന്നാലെ ഓടുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ താരംഗമാകുന്നത്. അടങ്ങിയിരിക്കാത്ത കുറുമ്പൻ ലൂക്കെയേ മിയ മെരുക്കി എടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഒപ്പംമറ്റു താരങ്ങളും ലൂക്കയെ എടുത്ത് കൊഞ്ചിക്കുന്നതും വിഡിയോയിൽ കാണാം.

അവസാനംകുറുമ്പടക്കാനായി കുറുക്ക് കുസൃതി രൂപേണ ലൂക്കയ്ക്ക് മിയ നൽകുന്നത് കാണാം. ഒരുപാട് ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. കുഞ്ഞ് ലൂക്കയെ പിണക്കാതെ അവനെ അനുസരിപ്പിക്കുന്ന മിയയെ അഭിനന്ദിക്കുകയാണ് ആരാധകർ. വളരെ രസകരമായ വീഡിയോ ആണ് ഇത്.കുറുമ്പൻ ലൂക്കയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *