അപ്പച്ചിയുടെ ആഗ്രഹം സാധിച്ച് ആഹാന. അഭിനന്ദനങ്ങളുമായി പ്രേക്ഷകർ…| Ahaana Krishna kumar new video

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കൾ നാല് പേരും സോഷ്യൽ മീഡിയകളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നവർ ആണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വളരെ ഇഷ്ടവുമാണ്. ഇതിൽ ആഹാന ചലച്ചിത്ര നായികയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ആഹാനക്കുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആഹാന ആരാധകർക്കായി പങ്കുവെക്കാരുമുണ്ട്. വലിയ കാഴ്ചക്കാരാണ് ആഹാനയുടെ വീഡിയോക്ക് ഉള്ളത്.

   

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത്.ആഹാനയുടെ അപ്പച്ചിയുടെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം സഫലമാക്കി കൊടുത്തിരിക്കുകയാണ് ആഹാന ഇപ്പോൾ. വർഷങ്ങൾ ആയി ഇവർ ഒരുമിച്ചാണ് താമസിക്കുന്നത്. ഫ്ലൈറ്റിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം.ഈ അടുത്താണ് താൻ അത് മനസ്സിലാക്കിയത് എന്നാണ് ആഹാന പറയുന്നത്.

ഇപ്പോൾ അപ്പച്ചിയുടെ ആഗ്രഹം നടത്തി കൊടുത്തിരിക്കുകയാണ് ആഹാനയും ഇഷാനിയും ചേർന്ന്. കേരളത്തിൽ നിന്നും ചെന്നൈയിലേക്കാണ് ഇവർ പോയത്. ചെന്നൈ അപ്പച്ചി മുൻപ് താമസിച്ച സ്ഥലം ആണെന്നും അപ്പച്ചിയോടൊപ്പം കുറച്ചു ദിവസം അവധി താമസിക്കണം എന്നുമായിരുന്നു ആഹാന പറഞ്ഞത്. ഇതിന്റെ വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിൽ ആഹാന പങ്കുവെച്ചിട്ടുണ്ട്.

വലിയ പ്രേക്ഷകരാണ് ഈ വീഡിയോക്ക് ഉള്ളത്.വിഡിയോയിൽ അപ്പച്ചി വിമാന യാത്ര ആസ്വദിക്കുന്നത് കാണാം. കാഴ്ചക്കാരുടെ മനസ്സു നിറചിരിക്കുകയാണ് ആഹാന ഇപ്പോൾ. ആഹാനയുടെ നല്ല മനസ്സാണെന്നും അപ്പച്ചിയുടെ ആഗ്രഹം സാധിച്ചതിനു ഒരുപാട് അഭിനന്ദനങൾ എന്നുമൊക്കെയുള്ള കമന്റ്സ് ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഈ നല്ല മനസ്സു എന്നും ഇതുപോലെ ഉണ്ടാവട്ടെ എന്നുമാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *