വയലറ്റ് ഗൗണിൽ അതീവ സുന്ദരി ആയി കല്യാണി പ്രിയദർശൻ…!! താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.

സിനിമ പ്രേക്ഷകരുടെ പ്രിയ നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമ മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി. മലയാള സിനിമയിൽ താരം ഇതിനോടകം ചെയ്ത എല്ലാ ചിത്രങ്ങളും വലിയ വിജയമാണ്. അവസാനമായി പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രവും വലിയ വിജയമാണ് തീയേറ്ററുകളിൽ നേടിയത്.

   

പ്രണവിന്റെ നായികയായി എത്തിയ ഹൃദയം എന്ന ചിത്രവും മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് കല്യാണി പ്രിയദർശൻ. നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. അതുകൊണ്ടുതന്നെ കല്യാണി പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്തരത്തിൽ കല്യാണി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കല്യാൺ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങൾക്ക് താരം എത്തിയ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾആരാധകർ ഏറ്റെടുക്കുന്നത്.

ഒരുപാട് താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു കല്യാൺ സംഘടിപ്പിച്ച നവരാത്രി ഉത്സവം. ഇതിൽ ആരാധകരുടെ മുഴുവൻ കണ്ണുടക്കുന്നത് കല്യാണിയിൽ തന്നെ ആണ്. വയലറ്റ് ഗൗണിൽ അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. എല്ലാ താരങ്ങളോടും ഓടിനടന്നു സംസാരിക്കുന്ന കല്യാണിയെയും കാണാം. കല്യാണി പങ്കുവെച്ച് ഈ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

നിരവധി പേരാണ് കമന്റുകളുമായി താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് കല്യാണി. അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു ചിത്രങ്ങൾക്കും വലിയ രീതിയിലാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. കല്യാണിയുടെ മനോഹരമായ ചിരി തന്നെ ആണ് സോഷ്യൽ മീഡിയകളിൽ ആരാധകർ പറയുന്നതും.

Leave a Reply

Your email address will not be published. Required fields are marked *