വ്യത്യസ്തമായ അഭിനയം മികവുകൊണ്ട് മലയാളികളുടെ എല്ലാ മനസ്സുകളഞ്ഞ നടനാണ് ജയസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി പിന്നണി ഗായകൻ നിർമ്മാതാവ് ഡിസ്ട്രിബ്യൂട്ടർ തുടങ്ങിയ നിരവധി മേഖലകളിൽ താരം സജീവമാണ്. ഒരു താര ജാടയും ഇല്ലാതെ നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട താരം കൂടിയാണ് ജയസൂര്യ. നാഷണൽ അവാർഡ് മുതൽ നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട് മലയാളത്തിൽ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
2002ലെ ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു. അവിടുന്ന് അങ്ങോട്ട് നിരവധി മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങൾ ചെയ്തു ഇപ്പോഴും വളരെ സജീവമായി തന്നെ നിലനിൽക്കുന്നു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ് ഇടയ്ക്കിടെ നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടാറുണ്ട്.
ഇപ്പോൾ ഇതാ ജയസൂര്യയുടെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം തന്നെ കാണാനും സംസാരിക്കാനും ആയി എത്തിയ ഒരു അമ്മൂമ്മയോട് വളരെ സ്നേഹത്തിൽ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തന്നാൽ ദൈവത്തിന് ഒരു വിലയും ഇല്ലാതെയാകും എന്ന് ആ അമ്മൂമ്മ ജയസൂര്യയോടായി പറയുന്നത് വീഡിയോയിൽ കാണാം.
അമ്മൂമ്മയുടെ കൈപിടിച്ച് വളരെ സ്നേഹത്തോടെ സംസാരിക്കുകയാണ് ജയസൂര്യ. ആ അമ്മൂമ്മയ്ക്ക് ജയസൂര്യയെ കാണണം എന്നുള്ളത് ഒരു ആഗ്രഹമായിരുന്നു അത് ദൈവം സാധിച്ചു കൊടുത്തു എന്നും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത് ആളുകളോട് വളരെ സ്നേഹത്തോടെ ഇടപഴുകുന്ന ജയസൂര്യയെ ഒരുപാട് സ്നേഹം നൽകിയാണ് ആരാധകർ ഏറ്റെടുത്തത്. മറ്റുള്ളവരോട് ഇതുപോലെ ഇടപഴുകുന്ന ജയസൂര്യയെ കാണുമ്പോൾ തന്നെ വളരെ പോസിറ്റീവ് എനർജിയാണ് കിട്ടുന്നതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
View this post on Instagram