അമ്മയ്ക്ക് ഇതിൽപരം സന്തോഷം മറ്റൊന്നും തന്നെ കിട്ടാനില്ല. ഇതുപോലെ ഒരു കുഞ്ഞിനെ കിട്ടിയത് തന്നെയാണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം. അതുപോലെ തന്നെ ഇതുപോലെ ഒരു അമ്മയെ കിട്ടിയതാണ് ആ കുട്ടിയുടെയും ഭാഗ്യം. നമ്മുടെ ഈ ലോകത്ത് അച്ഛനമ്മമാർ ഇല്ലാതെ ജനിക്കുന്ന ഒരുപാട് കുട്ടികളുണ്ട് പലപ്പോഴും അവർക്ക് ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടണമെന്ന് എപ്പോഴും ആഗ്രഹിക്കും.
എന്നാൽ അത് ചില സന്ദർഭങ്ങളിൽ മാത്രമേ അതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ. സ്വന്തമായി കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾ ഇതുപോലെ അനാഥാലയത്തിൽ ചെന്ന് കുട്ടികളെ ദത്തെടുക്കും സ്വന്തം കുട്ടികളെപ്പോലെ തന്നെ സ്നേഹിക്കുകയും ചെയ്യും അത്തരത്തിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടി എത്തിയതാണ്.
ഈ അമ്മ കോടതി മുറിയിൽ വച്ച് അതിന്റെ നിയമനടപടികൾ ചെയ്യുന്ന സമയത്ത് ആ കുട്ടി പറഞ്ഞ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. മോൻ ഈ അമ്മയുടെ കൂടെ പോകാൻ തയ്യാറാണ് എന്ന് ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ഇതായിരുന്നു എനിക്ക് ഈ ലോകത്തിൽ ഏറ്റവും വലുത് എന്റെ ഈ അമ്മയാണ് ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും.
എന്റെ അമ്മയെയാണ്.ഇതുപോലെ ഒരു അമ്മയെ എനിക്ക് കിട്ടിയതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അമ്മയുടെയും ജഡ്ജിയുടെയും കണ്ണുകൾ നിറഞ്ഞു എത്രയും പെട്ടെന്ന് നിയമനടപടികൾ അവർ ചെയ്തു അമ്മയെയും കുഞ്ഞിനെയും അവർ ഒന്നിപ്പിച്ചു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആണ്.