അമ്മയും മക്കളും തമ്മിലുള്ള ബന്ധം മറ്റെന്തിനേക്കാളും വളരെയധികം പവിത്രമായതും ആഴത്തിലുള്ളതുമാണ് അവരെ പിടിക്കുവാൻ ഈ ലോകത്ത് ഒരു ശക്തിക്ക് പോലും സാധിക്കില്ല. മക്കളുടെ നല്ല ഭാവിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന അമ്മമാരെ നമ്മൾ ദിവസവും കാണുന്നുണ്ടല്ലോ. മക്കൾ നല്ല രീതിയിൽ ജീവിക്കുന്നതിനുവേണ്ടി എത്ര കഷ്ടപ്പാടുകൾ ആയാലും അതെല്ലാം സഹിക്കുവാൻ അമ്മമാർ തയ്യാറാകുന്നു.
എന്നാൽ ഈ കഷ്ടപ്പാടുകൾ എല്ലാം കണ്ടുവളരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം തന്നാൽ കഴിയുന്ന രീതിയിൽ അമ്മമാരെ സന്തോഷിപ്പിക്കാനും സഹായിക്കാനും ശ്രമിക്കുന്ന മക്കളായിരിക്കും അവർ. ചിലപ്പോൾ അമ്മയുടെ കൂടെ തന്നെ ചെറിയ ജോലികൾ ചെയ്ത് അവരെ സഹായിക്കുകയും ചെയ്യും ഇവിടെ ഇതാ പക്ഷേ തളർന്ന് ഉറങ്ങുന്ന അമ്മയ്ക്ക് ഒരു കുഞ്ഞു സഹായമാണ് ഈ കുട്ടി നൽകിയിരിക്കുന്നത്.
മെട്രോ ട്രെയിനിന്റെ ഉള്ളിൽ സീറ്റിൽ ഇരുന്നുകൊണ്ട് ഉറങ്ങുന്ന അമ്മ അവിടെയുള്ള ഒരു ചില്ലിൽ തലവെച്ചാണ് കിടന്നുറങ്ങുന്നത് എന്നാൽ ട്രെയിൻ ഇളകുമ്പോൾ ചില്ലിൽ അമ്മയുടെ തല ഇടിച്ച് അമ്മ ഉണരാതിരിക്കുന്നതിന് വേണ്ടി മുകളിൽ തന്റെ കുഞ്ഞ് കൈകൾ വെച്ച് അതിന്റെ മുകളിൽ അമ്മയുടെ മുഖം വിട്ടിരിക്കുകയാണ്
ഇപ്പോൾ വണ്ടി എത്ര വേഗത്തിൽ പോയാലോ ഇളക്കം തട്ടിയാലോ അമ്മയുടെ മുഖത്തിനോ അമ്മയുടെ ഉറക്കത്തിനോ ഒന്നും തന്നെ സംഭവിക്കുകയില്ല. അവന്റെ കയ്യിൽ രണ്ടു ബാഗുകളും നമുക്ക് കാണാൻ സാധിക്കും അവന് പറ്റുന്ന രീതിയിൽ എല്ലാം അവൻ അമ്മയെ സഹായിക്കുകയാണ് ചെയ്യുന്നത് കുഞ്ഞുങ്ങളെല്ലാം ഇതുപോലെ ആയിരിക്കണം തന്റെ അമ്മയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന ഉണ്ട് എന്ന് മനസ്സിലാക്കുകയും സ്വന്തമായി അമ്മയ്ക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ആണ് വേണ്ടത്.