വെള്ളം കുടിക്കാനായി ഈ ആനക്കുട്ടി ചെയ്തത് കണ്ടോ. അവന്റെ കുട്ടിക്കളി കണ്ടാൽ ആരായാലും നോക്കി പോകും.

ജീവൻ നിലനിർത്താനും വളരെ അത്യാവശ്യമായിട്ടുള്ളത് വെള്ളം തന്നെയാണ് ഭക്ഷണമില്ലെങ്കിലും വെള്ളം മതി നമ്മുടെ ജീവൻ നിലനിർത്താൻ അതുകൊണ്ടുതന്നെ മനുഷ്യർക്കായാലും മറ്റു ജീവജാലങ്ങൾക്കായാലും അവരുടെ നിലനിൽപ്പിനു വെള്ളം അത്യാവശ്യമാണ് അത് ഏത് സാഹചര്യങ്ങളിലാണെങ്കിലും.

   

ഇവിടെ മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അവര് വെള്ളം കുടിക്കാൻ ആരുടെയും സഹായത്തിന്റെ ആവശ്യമില്ല ചിലപ്പോൾ മനുഷ്യർ ആ പൈപ്പിൽ നിന്ന് വെള്ളം കുടിക്കുന്നത് എത്ര കാലമാണെന്ന് അവൻ കണ്ടിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം അതുപോലെ തന്നെ അവനും ചെയ്യുന്നത്.

പണ്ട് കുടിവെള്ളം ലഭിക്കുന്ന പൈപ്പുകൾ എല്ലാം തന്നെ കണ്ടിട്ടില്ലേ പൈപ്പ് നമ്മൾ ഇപ്പോൾ തുറക്കുന്നത് പോലെ തുറന്നാൽ വെള്ളം വരികയില്ല അതിൽ കാണുന്ന കൈപ്പിടി പിടിച്ച് മുകളിലോട്ടും താഴോട്ടും വലിക്കുമ്പോൾ മാത്രമേ വെള്ളം വരികയുള്ളൂ. ആ രീതിയിൽ മനുഷ്യന്മാർ വെള്ളം കുടിക്കുന്നത് പിടിക്കുന്നതും എല്ലാം തന്നെ അവൻ കണ്ടിട്ടുണ്ടാകും .

അതുപോലെ ആനക്കുട്ടി തന്നെ തുമ്പി കൈ ഉപയോഗിച്ചുകൊണ്ട് അതിന്റെ വാൽവ് പിടിച്ച് വലിക്കുകയും ഉടനെ വെള്ളം വരികയും ചെയ്യുന്നു വെള്ളം വന്ന ഉടൻതന്നെ ചെറിയ തുമ്പി കയ്യിൽ അത് ശേഖരിച്ച് വെള്ളം കുടിക്കുകയാണ് കാണുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചു കഴിഞ്ഞ് അവൻ അവിടെ നിന്നും പോകുന്നതും കാണാം. തനിക്ക് ആവശ്യമുള്ള വെള്ളം മാത്രം ഒന്നും പാഴാക്കാതെയാണ് ആനക്കുട്ടി കുടിച്ചത്. വെള്ളം അത്രത്തോളം അമൂല്യമാണ് എന്നുള്ള ബോധ്യം ആനക്കുട്ടിക്ക് ഉണ്ടായിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *