അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് മകൾ എഴുതിയ ഉത്തരം വായിച്ച അച്ഛൻ കരഞ്ഞുപോയി.

മകളുടെ ക്ലാസ് ടീച്ചർ കുറച്ചുസമയം മുൻപ് വാട്സാപ്പിൽ അയച്ച ഒരു ഹോം വർക്ക് കണ്ടപ്പോൾ തുടങ്ങിയ ആകാംക്ഷിയായിരുന്നു എന്റെ മകൾ എന്തായിരിക്കും അതിനു ഉത്തരം എഴുതാൻ പോകുക എന്നത് നിങ്ങൾക്ക് അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം എനിക്ക് ആ ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നു എന്റെ മകൾക്ക് എന്റെ മാത്രമാണിഷ്ടം എങ്കിലും അവൾ എന്താണ് എഴുതുക എന്നതിനുള്ള ആകാശ കൊണ്ട് ഞാൻ അവളെ തിരഞ്ഞു പോയി.

   

അതിനിടയിലാണ് ഭാര്യ ഊടു കഴിക്കാൻ വിളിച്ചത് ഞാൻ അത് ശ്രദ്ധിക്കാതെ അവളെ തിരഞ്ഞു പോയി. അവളപ്പോൾ എഴുതുകയായിരുന്നു മനപ്പൂർവം അവളെയും അവിടെ നിന്നും മാറ്റുന്നതിന് വേണ്ടി ഞാൻ അവളോട് കയ്യും കാലും കഴുകിവന്ന് ഊണ് കഴിക്കാനായി പറഞ്ഞു അവൾ അതിനുവേണ്ടി പോയപ്പോൾ ഞാൻ പുസ്തകം തുറന്നു നോക്കി. അതിൽ അവൾ എഴുതിയിരിക്കുന്നു എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അമ്മയെ മാത്രമാണ്. ശരിക്കും അതൊരു ഞെട്ടിലാണ് എന്നിൽ ഉണ്ടാക്കിയത് അപ്പോഴേക്കും മകൾ അടുത്തേക്ക് വന്നു.

ചോദിക്കേണ്ട എന്ന് വിചാരിച്ചെങ്കിലും ഞാൻ ചോദിച്ചു നിനക്ക് എന്നെയല്ലേ കൂടുതൽ ഇഷ്ടം നിനക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിത്തരുന്നത് ഞാനല്ലേ പുറത്തുകൊണ്ടുപോകുന്നതും എല്ലാം ഞാനല്ലേ പിന്നെ എന്താണ് അമ്മയെയാണ് കൂടുതൽ ഇഷ്ടം എന്ന് നീ എഴുതിയത് അച്ഛൻ ഞാൻ എഴുതിയത് ശരിയാണ് അമ്മയെയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛൻ പറഞ്ഞത് ശരിയാണ് എനിക്ക് വേണ്ട സാധനങ്ങളും എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് അച്ഛൻ തന്നെയാണ് എന്നെ പുറത്തുകൊണ്ടുപോകുന്നതും എല്ലാ അച്ചൻ തന്നെയാണ് .

പക്ഷേ അതിലേതെങ്കിലും ഒന്ന് അമ്മയ്ക്ക് വേണ്ടി ചെയ്തുകൊടുത്തിട്ടുണ്ട് അമ്മയ്ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ഛന് അറിയാമോ എപ്പോഴും നമ്മൾ മാത്രമാണ് പുറത്തുപോകുന്നത് ഇവിടെ വീട്ടിൽ അമ്മ എന്നൊരാൾ ഉണ്ട് എന്ന് അച്ഛൻ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്നിട്ടും ഇത്രയും വിഷമങ്ങളും കഷ്ടതകളും അനുഭവിച്ച അമ്മ ഇവിടെ അച്ഛന്റെ കൂടെ നിൽക്കുന്നുണ്ട് എങ്കിൽ അതിനെ ഒരേയൊരു കാരണമേയുള്ളൂ ഞാൻ എനിക്ക് അച്ഛനും അമ്മയും ഉണ്ടാകണം എന്ന് അമ്മ ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് അമ്മ ഇപ്പോഴും ഇവിടെ തന്നെ നിൽക്കുന്നത്. എനിക്കൊരു ആഗ്രഹമേയുള്ളൂ എന്റെ അച്ഛനും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കണ്ണ് നിറയെ കാണണം.

ഞാൻ ചെറിയ കുട്ടി ഒന്നുമല്ല എട്ടാം ക്ലാസിൽ പഠിക്കുകയാണ് നടക്കുന്ന കാര്യങ്ങൾ കണ്ടാൽ എനിക്ക് തിരിച്ചറിയാം അതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്. ഒരു അച്ഛൻ എന്ന നിലയിൽ അച്ഛൻ എനിക്ക് നല്ലൊരു അച്ഛൻ തന്നെയാണ് പക്ഷേ ഒരു ഭർത്താവ് എന്ന രീതിയിൽ അച്ഛൻ വലിയൊരു പരാജയമാണ്. അവൾ പറഞ്ഞത് ശരിയായിരുന്നു തിരികെ മറുപടി പറയാൻ എനിക്ക് ഒന്നും ഇല്ലായിരുന്നു പക്ഷേ അവിടെ നിന്നും ഊണ് മേശയിലേക്ക് പോകുമ്പോൾ ഇനി സ്നേഹനിധിയായ ഒരു ഭർത്താവിലേക്കുള്ള ഒരു യാത്ര മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞാൻ പോയത്.

Leave a Reply

Your email address will not be published. Required fields are marked *