മീര നിനക്ക് കുഞ്ഞുണ്ടാവുന്നതിന് യാതൊരു പ്രശ്നവുമില്ല എന്നാൽ പ്രശ്നമുള്ളത് ശ്രീകാന്തിനാണ് അവനെ കുട്ടികൾ ഉണ്ടാവില്ല. തന്റെ സുഹൃത്ത് കൂടെ ഡോക്ടർ അതു പറഞ്ഞു കേട്ടപ്പോൾ അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല ഒരു ഞെട്ടൽ ആയിരുന്നു. തിരിച്ചു ബോധത്തിലേക്ക് വന്നപ്പോൾ അവൾ ഒരു കാര്യം മാത്രമായിരുന്നു ആവശ്യപ്പെട്ടത് ശ്രീയേട്ടനോട് ഇത് പറയരുത്. അത് സഹിക്കാൻ കഴിയില്ല എനിക്കാണ് പ്രശ്നം എന്ന് പറയണം. മെഡിക്കൽസിനെ എതിരായിരുന്നു എങ്കിലും മീരയുടെ നിർബന്ധപ്രകാരം ഡോക്ടർ ശ്രീകാന്തിനോട് കാര്യം പറഞ്ഞു.
തന്റെ ഭർത്താവിനെ വിഷമം ഉണ്ടാകരുത് എന്ന് കരുതി സ്വയം എല്ലാ കാര്യങ്ങളും ഉള്ളിലൊതുക്കാൻ അവൾ തീരുമാനിച്ചു. നാലുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാകാത്തതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് ഈ കാര്യങ്ങൾ എല്ലാം അറിയാൻ കഴിഞ്ഞത്. ശ്രീകാന്തിനും ശ്രീകാന്തിന്റെ അമ്മയ്ക്കും മീരയെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ ഈ കാര്യം അറിഞ്ഞതിനു ശേഷം അവരുടെ പെരുമാറ്റത്തിലും എല്ലാം തന്നെ ധാരാളം വ്യത്യാസങ്ങൾ മീര കണ്ടു എന്നാൽ അതൊന്നും കാര്യമാക്കാൻ അവൾ നിന്നില്ല.
ഒരു ദിവസം അതിരുവിട്ട് അമ്മ അവളെയും ഒരുപാട് ഉള്ള വാക്കുകൾ പറഞ്ഞ് ചീത്ത പറയുമ്പോൾ സഹിക്കെട്ട് അവൾ പറഞ്ഞു. അമ്മ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ഇത് എന്റെ വിധിയാണ് അല്ലാതെ ഞാൻ ചെയ്ത തെറ്റല്ല അമ്മയുടെ മകൾക്കാണ് ഇതുപോലെ സംഭവിക്കുന്നത് എങ്കിലോ. അമ്മ പറഞ്ഞു അതിന് എന്റെ മകൾ ഒരു മച്ചി പെണ്ണല്ല. അത് അവളെ ഏറെ തളർത്തി. അന്ന് വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയ ശ്രീകാന്ത് കണ്ടത് കരഞ്ഞിരിക്കുന്ന അവളെയായിരുന്നു കാര്യം അന്വേഷിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവൾ തുറന്നു പറഞ്ഞു തന്റെ കൂടെ നിൽക്കും എന്ന് കരുതിയ ഭർത്താവ് അമ്മയുടെ പക്ഷം ചേർന്ന് സംസാരിച്ചത് അവളെ ഏറെ തളർത്തി.
ഇനിയും കഷ്ടപ്പെടുത്താതെ എന്റെ ജീവിതത്തിൽ ഒന്ന് ഒഴിഞ്ഞു തരുമോ. എല്ലാ സത്യങ്ങളും പറയണമെന്ന് തീരുമാനിച്ചു എങ്കിലും പറയാൻ അവർക്ക് സാധിച്ചില്ല പിറ്റേ ദിവസം തന്നെ അവൾ വീട്ടിലേക്ക് മടങ്ങി. അതു മാത്രമല്ല ശ്രീകാന്തിന് ഇപ്പോൾ തന്നെ ഡിവോഴ്സ് ആയ പഴയ കാമുകിയുമായി പുതിയ ബന്ധവും ആരംഭിച്ചിരിക്കുന്നു. വളരെ പെട്ടെന്ന് ഡിവോഴ്സ് നോട്ടീസും കയ്യിലായി. അടുത്തിരിക്കുമ്പോൾ എല്ലാ സത്യങ്ങളും ഏട്ടനോട് പറയണം എന്ന് തീരുമാനിച്ചു. കാരണം അയാളെ ജീവിതത്തിൽ നിന്ന് വിട്ടു പിരിയുന്നത് അവൾക്ക്സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. വക്കീല അവളോട് പറഞ്ഞു.
ഭർത്താവിന് വിഷമം ആകാതിരിക്കാൻ വേണ്ടിയാണ് നീ എല്ലാ കാര്യങ്ങളും മറച്ചുവെച്ചത് പക്ഷേ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ എല്ലാ കുറവുകളും ഉൾക്കൊണ്ടിട്ടാകണം ഇവിടെ അതല്ല ഇതാണ് യഥാർത്ഥ ഭാവം ഇനിയെങ്കിലും മനസ്സിലാക്ക്. നിനക്ക് അർഹമായ സ്നേഹം ഒരുനാൾ നിന്നെ തേടി വരുക തന്നെ ചെയ്യും. ഡിവോഴ്സ് എല്ലാം കഴിഞ്ഞു നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ടൗണിൽ വച്ച് ശ്രീകാന്ത് കണ്ടുമുട്ടി. മീര നീ ഇവിടെ നീ എന്നോട് ക്ഷമിക്കണം നിന്റെ വില മനസ്സിലാക്കാൻ എനിക്ക് ഇപ്പോഴാണ് സാധിച്ചത്.
ഞാൻ അവളെ വിവാഹം ചെയ്തതിനുശേഷം എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞു അവൾ എന്റെ ജീവിതത്തിൽ നിന്നും പോയി. സംസാരിച്ചുകൊണ്ടിരിക്കവേ അഞ്ചു വയസ്സായ ഒരു കുട്ടിയും ഒരു യുവാവും അരികിലേക്ക് കടന്നുവന്നു. ഇതാണ് എന്റെ ഭർത്താവ് എന്റെ മകൻ. അന്ന് നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോഴും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു പക്ഷേ എന്നെ പേടി വന്ന സ്നേഹം ഇതായിരുന്നു ഈ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. അതും പറഞ്ഞ് ശ്രീകാന്തിന്റെ മുൻപിലൂടെ അവൾ കടന്നു പോയി.