ആ ഗ്രാമത്തിലൂടെ ആനകൾ നടന്നുപോകുന്നത് ദിവസവും ഉള്ള കാഴ്ച ആയതുകൊണ്ട് തന്നെ അവിടെയുള്ളവർക്ക് ആനകളെ പേടിയായിരുന്നില്ല കാട്ടിലൂടെ പുറത്തേക്ക് കടന്നു അവർ നാടുകളിൽ നടന്ന വീണ്ടും തിരികെ കാട്ടിലേക്ക് പോകുന്നത് സ്ഥിരമായിട്ടുള്ള കാഴ്ച ആയതുകൊണ്ട് തന്നെ ആനകൾ പോകുന്ന സമയത്ത് അവരെല്ലാവരും മാറിനിൽക്കുകയാണ് ചെയ്യാറുള്ളത് ആനകൾ അവരെ ആരെയും.
ഉപദ്രവിക്കാറുമില്ല കുടുംബത്തോടെ കൂട്ടത്തോടെ ആയിരിക്കും ആനകൾ അവിടേക്ക് കടന്നു വരാറുള്ളത്. അതുപോലെ ഒരു ദിവസം പോയതായിരുന്നു എന്നാൽ ആനകള് എല്ലാവരും പോയപ്പോൾ ഒരു അമ്മ ആന മാത്രം തനിയെ ആയി. അമ്മ മണ്ണിനടിയിൽ കുഴിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ആദ്യം അവർക്ക് ഒന്നും തന്നെ മനസ്സിലായില്ല.
കുറെ സമയമായി കുഴിക്കുന്നത് കണ്ട് നാട്ടുകാർക്ക് സംശയം തോന്നി പക്ഷേ ആന ആണെങ്കിലോ ആരെയും അങ്ങോട്ടേക്ക് അടുപ്പിക്കുന്നുമില്ല മണിക്കൂറുകളോളം ആയിരുന്നു.ആന മണ്ണിൽ കുഴിച്ചു കൊണ്ടിരുന്നത്. ഒടുവിൽ എന്താണെന്ന് അറിയുന്നതിന് വേണ്ടി ക്ഷീണിച്ചു പോയ ആനയ്ക്ക് അവർ വെള്ളം കൊടുക്കാൻ ഒരു സ്ഥലത്തേക്ക് കുറച്ച് സൗകര്യമുണ്ടാക്കി കൊടുത്തു വെള്ളം കണ്ടതോടെ ആന അങ്ങോട്ടേക്ക് പോയ സമയത്ത് നാട്ടുകാരെല്ലാവരും ആ കുഴിയിലേക്ക് നോക്കി.
അപ്പോഴാണ് അതിലൊരു കുട്ടിയാനയെ കണ്ടത് ഉടനെ നാട്ടുകാർ എല്ലാവരും അതിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അമ്മ ആനയും നാട്ടുകാരും ഓരോ ഭാഗത്ത് നിന്നും ആ കുട്ടി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു പക്ഷേ നാട്ടുകാർക്ക് മുൻപ് തന്നെ അമ്മ തുമ്പിക്കൈ കൊണ്ട് കുഞ്ഞിനെ ചുറ്റിപ്പിടിച്ച് പുറത്തേക്ക് എടുക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെ അമ്മയുടെ കൂടെ പോകുന്ന കുട്ടിയാനയെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.