അനാഥാലയത്തിന്റെ പ്രധാന ഓഫീസിന്റെ പുറത്ത് ഇരിക്കുകയായിരുന്നു മകനും മരുമകളും അച്ഛൻ കാറിൽ തന്നെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു അവർ ഫാദറിനെ നോക്കി നിൽക്കുകയാണ് ഒടുവിൽ അവിടത്തെ ഫാദർ വന്നു അപ്പോൾ മകനും മരുമകളും ഓഫീസിലേക്ക് കയറിയിരുന്നു. ഫാദർ ഞങ്ങളെ സഹായിക്കണം എന്റെ അച്ഛനെ ഇവിടെ ഏറ്റെടുക്കണം ഞങ്ങൾക്ക് ഒരു മകനുണ്ട് മകനെ നോക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല രണ്ടുപേർക്കും ജോലിയുള്ളതുകൊണ്ട് അച്ഛനെ ഞങ്ങൾക്ക് നോക്കാൻ കഴിയുന്നില്ല.
കൂട്ടത്തിൽ മകന്റെ കാര്യങ്ങൾ നോക്കേണ്ടതുണ്ട് രണ്ടുപേർക്കും പിന്നെ വീട്ടിൽ സൗകര്യങ്ങളും ഇല്ല അതുകൊണ്ട് അച്ഛനെ ഇവിടെ ഏറ്റെടുക്കണം എത്രവേണമെങ്കിലും ഞങ്ങൾ പൈസ തരാം. അതുകേട്ട് ഫാദർ പറഞ്ഞു ഇവിടെ അനാഥരായിട്ടുള്ള മാതാപിതാക്കളെയാണ് എടുക്കാറുള്ളത് നിങ്ങളെപ്പോലെയുള്ളവർ വന്നാൽ പിന്നെ അത് ഒരു ശീലമായി മാറും അതുകൊണ്ട് അച്ഛനെ ഏറ്റെടുക്കാൻ സാധിക്കില്ല. പക്ഷേ വീട്ടിൽ സ്ഥലമില്ല നിങ്ങൾക്ക് നിങ്ങളുടെ മകനെയും നോക്കാനുള്ള സ്ഥലമില്ല .
എന്ന് പറഞ്ഞതുകൊണ്ട് ഞാൻ മറ്റൊരു കാര്യം പറയാം ഇവിടെ കുട്ടികളെ നോക്കുന്ന അനാഥാലയം ഉണ്ട് നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മകനെ അങ്ങോട്ടേക്ക് പറഞ്ഞയക്കാം വിദ്യാഭ്യാസമെല്ലാം തന്നെ നോക്കിക്കോളും അപ്പോൾ യാതൊരു കുഴപ്പവുമില്ല ഇത് കേട്ട് മകൻ ദേഷ്യപ്പെട്ടു. ഫാദർ എന്താണ് പറയുന്നത്? എനിക്ക് എന്റെ മകനെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. ഇരുകേട്ട് ഫാദർ പറഞ്ഞു വിഷമമുണ്ട് അല്ലേ ഇതുപോലെ തന്നെയാണ് നിന്നെ പിരിഞ്ഞിരിക്കാൻ നിന്റെ അച്ഛനും സാധിക്കില്ല .
പിന്നെ ഇതിലും കഷ്ടപ്പെട്ടായിരിക്കും നിന്നെ അച്ഛനും അമ്മയും വളർത്തി വലുതാക്കിയിട്ടു ഉണ്ടാവുക ഒരു ചെറിയ പായ ഇട്ടു കൊടുത്താലും അവർ സന്തോഷത്തോടെ കഴിയും അച്ഛന്റെയും അമ്മയുടെയും കൂടെ നിങ്ങൾ ഉണ്ടായാൽ മാത്രം മതി കുറച്ച് സമയം അവരുടെ കൂടെ ഇരുന്ന് ചെലവഴിച്ചാൽ മാത്രം മതി അതിന്റെ വേർപാട് നിങ്ങൾക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല അത് അച്ഛൻ ഇല്ലാതാകുമ്പോഴേ മനസ്സിലാകുള്ളൂ. മകനു തന്റെ തെറ്റുകൾ മനസ്സിലായി അവന്റെ കണ്ണുകൾ നിറഞ്ഞു അച്ഛനെ അവൻ ഒരു നോക്ക് നോക്കിയപ്പോൾ സങ്കടം സഹിക്കവയ്യാതെ കണ്ണുകൾ ഇറുക്കി അടച്ച് വണ്ടിയിൽ ഇരിക്കുകയായിരുന്നു അച്ഛൻ.