ഈ പെൺകുട്ടിയുടെ കഴിവുകൾ ആരും കാണാതെ പോകരുത് ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.

സ്വന്തം കുറവുകളുടെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ മടിച്ച് നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി കൂടുന്ന നിരവധി കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അതേസമയം തന്നെ തന്റെ കഴിവുകൾ എന്തുതന്നെയായാലും അത് മറ്റുള്ളവരുടെ മുൻപിൽ കാണിക്കണമെന്ന് ആഗ്രഹിച്ച അതിനുവേണ്ടി കഠിനമായി പ്രയത്നിക്കുന്ന കുട്ടികളെയും നമുക്ക് സമൂഹത്തിൽ കാണാം .

   

അവരെല്ലാവരും മടി പിടിച്ചിരിക്കുന്ന കുട്ടികൾക്ക് വലിയ പ്രചോദനമാണ്.ഇവിടെ ഇതാ അതുപോലെ ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇവിടെ ഈ പെൺകുട്ടിക്ക് രണ്ട് കൈകൾ ഇല്ല നമുക്കറിയാം കൈകൾ ഒരു മനുഷ്യനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പക്ഷേ കൈകൾ ഇല്ലാത്തവരും ഈ ലോകത്ത് വളരെ സുഖമായി ജീവിക്കുന്നു നമ്മളെക്കാൾ കൂടുതൽ അവർ കാര്യങ്ങൾ ചെയ്യുന്നു.

രണ്ട് കൈകൾ ഉണ്ടായിട്ടും നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവർ ചെയ്യുന്നു. ഇവിടെ ഡാൻസ് കളിക്കാനാണ് ഈ പെൺകുട്ടി വന്നിരിക്കുന്നത് അവൾ കളിക്കുന്നതോ കനകാട്ടം അതിനെ തലയിൽ വയ്ക്കുന്ന കുടം വളരെയധികം പ്രധാനപ്പെട്ടതാണല്ലോ എന്നാൽ കൈകൾ ഇല്ലാത്ത കുട്ടി എങ്ങനെ കുടം എടുത്ത് തലയിൽ വയ്ക്കും. അവൾ ആരെയും സഹായത്തിന് വിളിച്ചില്ല നിലത്ത് ഇരുന്നതിനുശേഷം തന്റെ കാലുകൾ കൊണ്ട് കുടമെടുത്ത് തലയിൽ വച്ചു .

ഈ കാഴ്ച മറ്റുള്ളവർക്ക് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് പക്ഷേ അവളെ സംബന്ധിച്ച് ദിവസവും ചെയ്യുന്ന കാര്യം തന്നെ പക്ഷേ നമ്മൾ ഇതെല്ലാം കാണുക തന്നെയാണ് വേണ്ടത് കാരണം അവരും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ് നമ്മളെപ്പോലെ അവർക്കും അതിനുള്ള അവകാശവും ഉണ്ട്. ഇവരെയെല്ലാം നമുക്ക് പറ്റുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക അവരുടെ കഴിവുകൾ വളർന്നു വരാൻ സഹായിക്കുക. നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ.