പറമ്പിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അടുത്ത വീട്ടിലെ അമ്മിണി അമ്മ എന്നെ വിളിച്ചത് എടാ നിന്റെ അമ്മ വീട്ടിലേക്ക് വന്നിട്ടുണ്ട് നിന്നെ തിരക്കുന്നുണ്ട് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകൂ. അവൻ വീട്ടിലേക്ക് ഓടിച്ചെന്നപ്പോൾ അടുക്കളയിൽ ലക്ഷ്മി അമ്മ നിൽക്കുന്നുണ്ടായിരുന്നു ഞാൻ നീട്ടി അമ്മയെ വിളിച്ചു അമ്മ ദേഷ്യത്തിലാണ്. വേഗം തന്നെ കുളിച്ച് റെഡിയായി അമ്മ എനിക്ക് കഞ്ഞിയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.
അച്ഛൻ ഇല്ലാത്തതുകൊണ്ട് അമ്മ വളരെയധികം കഷ്ടപ്പെടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ പല കാര്യങ്ങൾക്കും ഞാൻ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. പലപ്പോഴും രാത്രിയിൽ അമ്മ എപ്പോഴാണ് കിടന്നുറങ്ങുന്നത് എന്ന് രാവിലെ എപ്പോഴാണ് എഴുന്നേൽക്കുന്നത് എന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ എഴുന്നേറ്റ് സ്കൂളിൽ പോകുന്നതിനു മുൻപ് തന്നെ അമ്മ ജോലിക്ക് പോകുമായിരുന്നു രാവിലെ പലപ്പോഴും പട്ടിണിയായിട്ടാണ് ഞാൻ ക്ലാസിലേക്ക് പോകാറുള്ളത്.
പോകുന്ന വഴിയിൽ എനിക്ക് വിശക്കാറുണ്ട് എങ്കിലും അമ്മ കല്ലുകൾ എടുത്തു പൊക്കുന്ന രീതിയിലുള്ള കഠിനമായി അധ്വാനിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ വിശപ്പ് മറന്നുപോകും. പിന്നെ ക്ലാസിലെ പൈപ്പിൽ നിന്നും ഒരുപാട് വെള്ളം കുടിച്ച് വയറു നിറയ്ക്കും സ്കൂളിൽ ഞാൻ പോകുന്നത് തന്നെ ഉച്ച ഭക്ഷണം കഴിക്കാൻ ആണ് ഉച്ചയ്ക്ക് വയറു നിറച്ച് ഭക്ഷണം കഴിച്ചാൽ അതിരാത്രി വരെ നിൽക്കും. ഒരിക്കൽ രാത്രിയിൽ എനിക്ക് മാത്രമുള്ള കുറച്ചു കഞ്ഞി മാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാൻ മനപൂർവ്വം അമ്മയോട് ഭക്ഷണം വേണ്ട എന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്നു ഒരു ദിവസമെങ്കിലും എന്റെ അമ്മ കഞ്ഞി കുടിച്ചോട്ടെ.
പതിവില്ലാതെ രാവിലെ അമ്മ എന്റെ കയ്യിൽ 50 രൂപ വെച്ച് തന്നോ നീ എന്തെങ്കിലും കഴിക്കുക എന്ന് പറഞ്ഞ് ഞാൻ നോക്കിയപ്പോൾ അമ്മയുടെ മുഖത്തെ കാണാനില്ലായിരുന്നു എനിക്കറിയാം അമ്മ അത് വിറ്റു എന്ന്. അതുകൊണ്ട് ഹോട്ടലിലേക്ക് ഞാൻ വയറു നിറയെ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഒരു വൃദ്ധൻ അവിടെ തലകറങ്ങി വീഴുന്നത് കണ്ടത്. അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോൾ എന്റെ കയ്യിലിരുന്ന 50 രൂപ ഞാൻ വെച്ചു കൊടുത്തു. എനിക്ക് ആ വെള്ളമെങ്കിലും കിട്ടും പക്ഷേ ആരോരുമില്ലാത്ത അയാൾക്ക് എന്ത് കിട്ടാനാണ്.