രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച വീരജവാന്റെ അമ്മ പരിശോധനയ്ക്ക് എത്തിയപ്പോൾ അമ്മയോട് ഡോക്ടർ ചെയ്തത് കണ്ടു. ഏതൊരു ഇന്ത്യക്കാരനും മനസ്സ് നിറഞ്ഞ് ഈ ദൃശ്യങ്ങൾ കാണാൻ സാധിക്കൂ നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകൾ ആണ് പട്ടാളക്കാരൻ ഡോക്ടർമാരും. സ്വന്തം ജീവിതമോ സ്വന്തം ഇഷ്ടങ്ങളോ ഒന്നും നോക്കാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ സദാസമയവും തയ്യാറാണ്.
നമ്മൾ ഇത്രയും സുരക്ഷിതമായി ഉറങ്ങുന്നുണ്ടെങ്കിൽ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടാണ് അവർ അതിർത്തികളിൽ നമുക്ക് വേണ്ടി ഉറങ്ങാതെ കാവൽ ഇരിക്കാറുള്ളത്. അതുപോലെ തന്നെയാണ് ഡോക്ടർ. ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരിക്ക് എതിരെ പോരാടുമ്പോൾ ഡോക്ടർമാരുടെ പങ്ക് നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല.
ഇവിടെ ഇടാം ഒരു ജവാന്റെ അമ്മ ഹോസ്പിറ്റലിൽ എത്തിയ സമയത്ത് അത് വീരമൃതിവരിച്ച ജവാന്റെ അമ്മയാണ് എന്ന് മനസ്സിലാക്കിയ ഡോക്ടർ ചെയ്യുന്നത് കണ്ടോ. അമ്മയും അതുപോലെ ജവാന്റെ പത്നിയുമായിരുന്നു ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വേണ്ടി എത്തിയത്. വൈദ്യ പരിശോധന കഴിഞ്ഞതിനുശേഷം അമ്മ ഡോക്ടറുടെ അടുത്ത് ചെന്ന് ചോദിച്ചു എത്ര രൂപയായി എന്ന് അപ്പോൾ ഡോക്ടർ ചോദിച്ചത് ഇങ്ങനെയാണ് എനിക്കെന്റെ ഫീസ് വേണ്ട അമ്മയെ ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ.
ഇത് കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞുപോയി.ആ വീര ജവാന്റെ അമ്മയോടുള്ള ഡോക്ടറുടെ പ്രവർത്തി കണ്ട് ക്ലിനിക്കിൽ കൂടെ എന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു പോയി. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച അമ്മയ്ക്ക് വേണ്ടി ഇതിൽ കൂടുതലായി ഇനി എന്താണ് ചെയ്യാനുള്ളത്. ഇതാണ് നമ്മുടെ രാജ്യം ആ ഡോക്ടർക്കും നമ്മുടെ രാജ്യത്തിനും വേണ്ടി രക്തസാക്ഷിത്വം വഹിച്ച ജവാന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.