ഒരു കാലുകൊണ്ട് അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. ചെറിയ വയസ്സായിരിക്കുമ്പോൾ തന്നെ ക്യാൻസർ ബാധിച്ച് ഒരു കാൽ മുറിച്ചു മാറ്റപ്പെടേണ്ടി വന്ന പെൺകുട്ടിയായിരുന്നു അത് എന്നിരുന്നാൽ കൂടിയും ജീവിതത്തിൽ തളർന്നിരിക്കാൻ നഷ്ടപ്പെട്ടത് ഓർത്ത് വിഷമിച്ചിരിക്കാനോ അവൾ തയ്യാറായിരുന്നില്ല. ചെറുപ്പം മുതലേ നൃത്തത്തിനോട് ഉള്ള അമിതമായിട്ടുള്ള സ്നേഹം കൊണ്ട് അവൾ ജീവിതത്തിൽ പൊരുതി വിജയിച്ച ഒരു കുട്ടിയാണ് ഇത്..
അഞ്ജലി എന്നാണ് ഈ പെൺകുട്ടിയുടെ പേര് ശരീര വഴക്കം കൊണ്ട് കണ്ടാൽ ഈ കുട്ടിയുടെ ഒരു കാല നഷ്ടപ്പെട്ടു എന്ന് ആരും പറയില്ല കാലിന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മാത്രമാണ് ഒരു കാല് നഷ്ടമായിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അത്രയും മനോഹരമാണ് ആ പെൺകുട്ടിയുടെ ഡാൻസ്. നീലയും ചുവപ്പും ചേർന്ന വസ്ത്രം അണിഞ്ഞ് ക്ലാസിക്കലും കഥക്കും ചേർന്ന് നൃത്തരൂപമാണ് ഈ പെൺകുട്ടി അവതരിപ്പിക്കുന്നത്.
രണ്ട് കാലുകളും ഉള്ളവർക്ക് പോലും അത്ര എളുപ്പം അല്ലാത്ത നൃത്തച്ചുവടുകളാണ് പെൺകുട്ടി കാഴ്ചവച്ചത്. തികഞ്ഞ ആത്മവിശ്വാസവും ആ കുഞ്ഞു മുഖത്ത് നമുക്ക് കാണാൻ സാധിക്കും. ഇന്നത്തെ കാലത്ത് ചെറിയ പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്യുവാനും ജീവിതം തന്നെ നഷ്ടപ്പെട്ടു എന്ന് മാനസിക നിലയിലേക്ക് പോകാനുമാണ് കൂടുതലാളുകളും തയ്യാറാവാറുള്ളത് അവരെല്ലാവരും ഈ പെൺകുട്ടിയെ കണ്ടുപഠിക്കണം.
ജീവിതത്തിൽ ഒരു വലിയ നഷ്ടം തന്നെയാണ് ആ പെൺകുട്ടിക്ക് സംഭവിച്ചത് എന്നാൽ അതൊന്നും തന്നെ യാതൊരു പ്രശ്നവുമില്ല എന്ന് ചിന്തിച്ച് ഇനിയും തനിക്ക് ഉയരങ്ങൾ കീഴടക്കാൻ ആകും എന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പൊരുതുകയാണ് ഈ പെൺകുട്ടി. നമുക്കെല്ലാം തന്നെ വലിയൊരു പ്രചോദനവും വലിയൊരു ആത്മവിശ്വാസവും ആണ് ഈ പെൺകുട്ടി നൽകുന്നത്. വളർന്നിരിക്കുന്നവർക്ക് എല്ലാമുള്ള വലിയ പ്രചോദനം.