നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് വലിയൊരു സങ്കടം തന്നെയായിരിക്കും ഉണ്ടാകുന്നത് സങ്കടം നമ്മൾ അനുഭവിക്കുന്നത്. മനുഷ്യരുടെ കാര്യം മാത്രമല്ല നമ്മുടെ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ. ഈ ഫോട്ടോ എടുത്ത് ഫോട്ടോഗ്രാഫർ പോലും കരഞ്ഞുപോയ നിമിഷം. ഒരു നാഷണൽ പാർക്കിലാണ് ഈ സംഭവം നടക്കുന്നത്.
കാട്ടിലെ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയ കുറെ ഗൊറില്ലകളാണ് അവിടെയുള്ളത്. അവരെയെല്ലാം സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് അവർ പരിചരിച്ചു പോകുന്നത് അവിടെ നടന്ന ഒരു സംഭവം എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നത്. ഒരു ഗോറില്ലയുടെ അച്ഛനും അമ്മയും മരണപ്പെട്ടു പോയി അതിന്റെ വിരഹ ദുഃഖത്തിൽ ആയിരുന്നു.
അത് മനസ്സിലാക്കിയ ജീവനക്കാരൻ അതിന് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നമ്മൾ ഒരു കുഞ്ഞിനെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത് അതുപോലെതന്നെയാണ് ആ ജീവനക്കാരൻ ആ കുഞ്ഞു ഗോറില്ലയെ ആശ്വസിപ്പിക്കുന്നത്. ഒരു കുഞ്ഞിനെ പോലെ ജീവനക്കാരനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുരങ്ങന്റെ ചിത്രങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. അവരറിയാതെ തന്നെയാണ് ഫോട്ടോഗ്രാഫർ അവരുടെ ചിത്രങ്ങൾ പകർത്തിയത്.
ജീവനക്കാരൻ വലിയ മനസ്സിന് ഉടമയാണ് അതിനെ സമാധാനിപ്പിക്കാൻ കാണിച്ച മനസ്സ് എത്ര പ്രശംസിച്ചാലും മതിയാകുന്നതല്ല. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന ആളുകളുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും കൂടുതൽ വൈറലാകാറുള്ളത് എന്നാൽ അവരെ ജീവനുതുല്യം സ്നേഹിക്കുകയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ കാണുകയും ചെയ്യുന്ന മനുഷ്യരും നമ്മുടെ ലോകത്തുണ്ട്. നിങ്ങളുടെ ഓരോ ലേഖകങ്ങളും ഈ ജീവനക്കാരുടെ നൽകുന്ന സ്നേഹമായിരിക്കും.