ഡോക്ടർമാർ തൊഴുതു പോയി അമ്മയുടെ സ്നേഹത്തിനു മുൻപിൽ. കുഞ്ഞിനു വേണ്ടി അമ്മ ചെയ്തത് കണ്ടോ കണ്ണ് നിറഞ്ഞു പോകും.

ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുപാട് സ്ത്രീകളുടെ പ്രസവം ആ ഡോക്ടർ നോക്കിയിട്ടുണ്ട് എങ്കിലും ഈ സ്ത്രീയുടെ കാര്യം ആ ഡോക്ടർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു. കാരണം 14 വർഷങ്ങൾക്ക് ശേഷം ആയിരുന്നു അവർക്ക് ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നത്. അത്രയും കാലത്തോളം ആ ഡോക്ടറുടെ ചികിത്സയിലായിരുന്നു ആ സ്ത്രീ.

   

നിരവധി പ്രശ്നങ്ങളും വേദനകളും ആണ് അമ്മ ആ കാലഘട്ടത്തിൽ മുഴുവൻ സഹിച്ചത് അതും ഒരു കുഞ്ഞിന്റെ മുഖമൊന്നു കാണുന്നതിനു വേണ്ടി മാത്രം. പ്രസവത്തിന്റെ അന്നേദിവസം ഡോക്ടർ എല്ലാ തിരക്കുകളും മാറ്റി വെച്ചിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഒരുപാട് വേദനയാണ് അമ്മ സഹിക്കേണ്ടി വന്നത്. എന്നിട്ട് പോലും അമ്മ കുഞ്ഞിന് വേണ്ടി എല്ലാം സഹിച്ചു ഒടുവിൽ ഡോക്ടർമാർ അത് മനസ്സിലാക്കി പ്രസവത്തിൽ കുഞ്ഞിനെയും അമ്മയെയും ഒരുമിച്ച് രക്ഷപ്പെടുത്താൻ സാധിക്കില്ല .

ആരെങ്കിലും ഒരാൾ മരണപ്പെടും. ഈ സത്യം അമ്മയോട് പറഞ്ഞപ്പോൾ തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത് ഡോക്ടർമാർ ഞെട്ടി പോവുകയായിരുന്നു. പ്രസവശേഷം കുഞ്ഞിന്റെ മുഖം കാണുന്ന ഒരു അഞ്ച് മിനിറ്റ് നിമിഷം വരെ അമ്മയ്ക്ക് ജീവനുണ്ടായിരുന്നു തന്റെ കുഞ്ഞിനെ കാണുകയും കുഞ്ഞിന്റെ മുഖത്ത് ഉമ്മ വയ്ക്കുകയും ചെയ്തതോടെ അമ്മയുടെ കണ്ണുകൾ അടഞ്ഞു പോവുകയായിരുന്നു.

ഒരു ഡോക്ടർ എന്ന നിലയിൽ ദൈവങ്ങളോട് ദേഷ്യം തോന്നിയ നിമിഷം. ഇതുപോലെ ഒരു അവസ്ഥ ഒരമ്മക്കും വരാതിരിക്കട്ടെ. ഒരിക്കൽപോലും ഇത്രയും സ്നേഹമുള്ള ഒരു അമ്മയെ ആ ഡോക്ടർ ജീവിതത്തിൽ കണ്ടിട്ടുമില്ല ഇനി കാണുകയുമില്ല. ഡോക്ടറുടെ ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന അമ്മമാരെ കുറിച്ച് കേട്ടിട്ടേയുള്ളൂ ഇപ്പോഴാണ് കാണാൻ കഴിയുന്നത് കേൾക്കാൻ കഴിയുന്നതും എന്ന പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *