സ്വന്തം നാടും വീടും ഇഷ്ടപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് തൊഴിലിനായി പോകുന്നവർ നമ്മുടെ ഇടങ്ങളിൽ വളരെയധികം ആണ് സ്വന്തം ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അവരെല്ലാം ഉപേക്ഷിച്ച് പോകാൻ സ്വയം തയ്യാറെടുക്കും. വലിയൊരു വേർപാടാണ് ആ സമയത്ത് അവർ അനുഭവിക്കുന്നത്. ഭാര്യയും കുട്ടികളും ഉള്ളവരാണെങ്കിൽ സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകുന്നതായിരിക്കും പലപ്പോഴും പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വിഷമം.
കുട്ടികളെ സംബന്ധിച്ച ആൺകുട്ടികൾ ആണെങ്കിലും പെൺകുട്ടികൾ ആണെങ്കിലും അച്ഛനോട് അമ്മയോടും ആയിരിക്കും ചെറുപ്പ സമയത്ത് കൂടുതൽ അടുപ്പം അതിൽ ആരെയെങ്കിലും തങ്ങളെ വേർപെട്ടു പോകുമ്പോൾ കുട്ടികൾക്ക് അത് സഹിക്കാൻ കഴിയില്ല. അതുപോലെ ഒരു കുഞ്ഞിന്റെ വിഷമം നിറഞ്ഞ യാത്രയയപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
വിദേശത്തേക്ക് പോകുന്ന അച്ഛൻ എന്നാൽ അച്ഛനെ പിരിയാൻ കഴിയാത്ത വിഷമത്തിൽ കുഞ്ഞു മകൾ. അവൾ അച്ഛനെയും കെട്ടിപ്പിടിച്ച് കരയുകയാണ് അച്ഛനാണെങ്കിൽ പോകാതിരിക്കാനും സാധിക്കില്ല തന്റെ മകളെ എത്ര തന്നെ മറ്റുള്ളവർ തന്നിൽ നിന്നും വേർപെടുത്താൻ നോക്കുമ്പോഴും അവൾ കൂടുതൽ അച്ഛനെ കെട്ടിപ്പിടിച്ച് അച്ഛന്റെ അടുത്തിരിക്കാൻ ആണ് ശ്രമിക്കുന്നത്. അത്തരം ഒരു മാനസികാവസ്ഥയിൽ അച്ഛന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും അച്ഛന്റെ വിഷമവും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പക്ഷേ അവൾക്ക് കൂടി വേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടാനും ജോലിക്കും പോകുന്നത്. അതുകൊണ്ടുതന്നെ ആ യാത്ര അനിവാര്യമാണ്. അച്ഛന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലമായി അമ്മ പിടിച്ചു വാങ്ങുന്നുണ്ടെങ്കിലും അവളുടെ കൈകൾ വീണ്ടും അച്ഛനിലേക്ക് തന്നെ പോകുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഇതുപോലെ ഒരവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല പ്രവാസികൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.